'ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിച്ചത്, അതിനുള്ള മറുപടിയും ഞാൻ കൃത്യമായി കൊടുത്തിട്ടുണ്ട്'; തുറന്ന് പറഞ്ഞ് കൃഷ്ണപ്രഭ

കോമഡി ഷോകളിലൂടെയും റീൽസലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. കൃഷ്ണ പ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോകള്‍ക്ക് ധാരാളം ആരാധകരാണുള്ളത്. ഇപ്പോഴിതാ തങ്ങളുടെ റീലുകളെക്കുറിച്ചും അതിന് ലഭിച്ച കമന്റുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് കൃഷ്ണ പ്രഭ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു കൃഷ്ണ പ്രഭ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

റീല്‍സാണല്ലോ ഇപ്പോഴത്തെ ട്രെന്റ്. അങ്ങനെയാണ് ലോക്ക്ഡൗണിന്റെ സമയത്ത് താനും തന്റെ ഡാന്‍സ് സ്‌കൂളിലെ കൊറിയോഗ്രാഫര്‍ സുനിത റാവും ചേര്‍ന്ന് റീൽസ് ഷൂട്ട് ചെയ്ത് തുടങ്ങിയത്. ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതോടെ വീണ്ടും ചെയ്തു. പക്ഷേ പലരും അതിനെ തെറ്റായാണ് കാണുന്നത്. ഒരിക്കൽ താൻ തങ്ങളുടെ വീഡിയോയ്ക്ക് താഴെ ലെസ്ബിയൻസ് ആണോ എന്ന് ചോദിച്ച് വരെ കമൻ്‍റ് ചെയ്യ്ത ആളുകളുണ്ട്.

താന്‍ പൊതുവെ കമന്റ്‌സ് ഒന്നും വായിക്കാത്തയാളാണ്. പക്ഷെ ചിലതൊക്കെ വായിച്ചാല്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരും. ഒരിക്കൽ ഒരു കമൻ്‍റിന് താൻ കൊടുത്ത മറുപടി വെെറലായി മാറിയിരുന്നു. കമന്റിടുന്നതിൽ അധികവും പയ്യന്മാരായിരിക്കും. എങ്ങനെയെങ്കിലും സ്റ്റാര്‍ ആകണം. ഏതെങ്കിലും സെലിബ്രിറ്റിയുടെ പേജില്‍ കയറി ചൊറിഞ്ഞാല്‍ തിരിച്ച് മറുപടി പറയും. അങ്ങനെ കയറി ഫെയ്‌സ് ആകാം എന്ന് കരുതിയാണ് ചെയ്യുന്നതെന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്.

പണ്ടൊക്കെ ഒരാണും പെണ്ണും സംസാരിക്കുമ്പോഴായിരുന്നു ഓ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടല്ലോ എന്ന സംസാരം. എന്നാൽ  ഇപ്പോള്‍ ആണും ആണും സംസാരിക്കാന്‍ പാടില്ല, പെണ്ണും പെണ്ണും സംസാരിക്കാന്‍ പാടില്ലെന്നാണ്. തൻ്റെ വിവാഹത്തെക്കുറിച്ചും  കൃഷ്ണ പ്രഭ മനസ്സ് തുറക്കുന്നുണ്ട്.

സിംഗിള്‍ ആയിട്ട് നില്‍ക്കാനാണ് തനിക്ക് ഇപ്പോൾ ആ​ഗ്രഹം. താൻ ആഗ്രഹിച്ചു വന്ന ഫീല്‍ഡാണ് ഇതില്‍ തന്നെ നില്‍ക്കണം എന്നാണ്. സ്‌നേഹിച്ചിട്ടുണ്ട്, അവിടെ നിന്നും പണിയും കിട്ടിയിട്ടുണ്ട്. തേപ്പ് എന്ന് പറയാന്‍ പറ്റില്ല. കംഫര്‍ട്ടബിള്‍ ആകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ പിരിഞ്ഞതാണ്. താന്‍ കമ്മിറ്റ്‌മെന്റുകളുടെ കാര്യത്തില്‍ അത്ര കംഫര്‍ട്ടബിള്‍ അല്ലെന്നും അവർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ