അന്ന് അച്ഛനൊപ്പം പേരില്ലാത്ത റോളിൽ ഇന്ന് മകനൊപ്പം നാലാളറിയുന്ന റോളിൽ; സിനിമയ്ക്കായി കാത്തിരുന്നത് 50 വർഷമെന്ന് കോട്ടയം രമേശ്

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കുമാരനായി വന്ന് ഇന്ന് വാശിയിലെ ജഡ്ജിയായി നിൽക്കുമ്പോൾ കോട്ടയം രമേശിനോട് മലയാളികൾക്ക് ഒന്നേ ചോദിക്കാനുളളു എവിടെയായിരുന്നു ഇത്രനാളും.. !എല്ലാറ്റിനും സമയമുണ്ടെന്ന് രമേശ് മറുപടിയായി പറയും. അൻപത് വർഷത്തോളം കാത്തിരുന്നാണ് താൻ സിനിമയിലെത്തിയത്. ആദ്യം പേരില്ലാത്ത റോളിലാണ് അഭിനയിച്ച് തുടങ്ങിയതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ കോട്ടയം രമേശ് പറഞ്ഞു.

ഏകദേശം അൻപത് വർഷത്തോളം സിനിമയെന്ന ആ​ഗ്രഹത്തെ തുടർന്നാണ് താൻ സിനിമയിലെത്തിയത്. ഇനി ഈ ജന്മം സിനിമാനടനാകാൻ കഴിയില്ല എന്ന് ഉറപ്പിച്ചിരുന്നു. ദൈവമേ അടുത്ത ജന്മമെങ്കിലും ഒരു സിനിമാനടനാകാൻ കഴിയണേ എന്നായിരുന്നു പ്രാർഥന. പക്ഷേ ആ പ്രാർഥന ദൈവം കേട്ടു. “വേണ്ടടാ നീ ഈ ജന്മത്തിൽ തന്നെ അഭിനയിച്ചിട്ടു പോയാൽ മതി” എന്നദ്ദേഹം തീരുമാനിച്ചു. ആ ദൈവമാണ് സംവിധായകൻ സച്ചി സാറിന്റെ രൂപത്തിൽ വന്ന് “അയ്യപ്പനും കോശിയും” എന്ന സിനിമയിൽ ഒരു മുഴുനീള വേഷം തന്ന് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്.

1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘താലപ്പൊലി’ എന്ന ചിത്രത്തിലാണ് ആ​ദ്യം തലകാണിക്കുന്നത്. പിന്നീട്1980 കളിൽ ‘ചില്ലുകൊട്ടാരം’ എന്ന ചിത്രത്തിൽ സുകുമാരൻ ചേട്ടനോടൊപ്പം തല കാണിക്കാൻ കഴിഞ്ഞു. അന്നത്തെ കാലത്ത് സിനിമയുടെ സാങ്കേതിക വശങ്ങളൊന്നും പുരോഗമിച്ചിട്ടില്ലല്ലോ. അന്ന് സിനിമയുടെ രീതി ഇങ്ങനെ അല്ല, സംഭാഷണത്തിന് വളരെ പ്രാധാന്യമുള്ള കാലമായിരുന്നു അത്.

സുകുമാരൻ ചേട്ടൻ രണ്ടുപേജു ഡയലോഗൊക്കെ ഒന്നു രണ്ട് പ്രാവശ്യം ഓടിച്ചു വായിച്ചിട്ട് നോക്കിയിട്ട് പുഷ്പം പോലെ പറഞ്ഞു തീർക്കും. ഇന്ന് മകൻ  ബ്ലോട്ടിങ് പേപ്പർ പോലെയാണ് ഒന്ന് മറിച്ചു നോക്കി മനസ്സിൽ ഒപ്പിയെടുത്ത് അപ്പോൾ തന്നെ പറയും. സിനിമയുടെ എല്ലാ കാര്യങ്ങളും ഭംഗിയായി പഠിച്ച, നൂറു ശതമാനം സിനിമയോട് ആത്മാർഥതയുള്ള ആളാണ് പൃഥ്വിയെന്നും, വളരെ സ്നേഹവും ബഹുമാനവും തന്ന് വേണ്ടതെല്ലാം പറഞ്ഞു തന്ന് കൂടെ നിൽക്കുന്നയാളാണ് പൃഥ്വിയെന്നും രമേശ് കൂട്ടിച്ചേർത്തു.

Latest Stories

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ