ബിനു എന്നാണ് ആദ്യ ഭർത്താവിന്റെ പേര്, വേർപിരിയാൻ കാരണം ഇതായിരുന്നു, വെളിപ്പെടുത്തി രേണു സുധി

ഒരു മാസം പോലും നീണ്ടുനിൽക്കാത്ത ബന്ധമായിരുന്നു തന്റെ ആദ്യ വിവാഹമെന്ന് തുറന്നുപറഞ്ഞ് രേണു സുധി. സുധിചേട്ടൻ പറഞ്ഞതുകൊണ്ടാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. ആളുകൾ പറയുന്നതുപോലെ തന്നെ ആദ്യം വിവാഹം കഴിച്ചയാൾ ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും രേണു പറയുന്നു.

‘സുധിച്ചേട്ടനെ വിവാഹം ചെയ്യുന്നതിനു മുൻപ് ഞാൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. സുധിച്ചേട്ടനും സുധിച്ചേട്ടന്റെ വീട്ടുകാർക്കുമൊക്കെ ഇതറിയാം. സുധിച്ചേട്ടൻ പറഞ്ഞതുകൊണ്ടാണ് ഞാൻ അക്കാര്യം പുറത്തു പറയാതിരുന്നത്. അല്ലെങ്കിൽ സ്റ്റാർ മാജിക്കിലടക്കം ഞാനത് പറയാനിരുന്നതാണ്. മുന്നിലോട്ടും പിന്നിലോട്ടുമൊക്കെ മനുഷ്യർക്ക് ജീവിതം ഉണ്ടാകും. മനുഷ്യരാണല്ലോ, അതൊന്നും ചികഞ്ഞ് പോകേണ്ട കാര്യമില്ല’, രേണു പറഞ്ഞു.

ഒരു മാസം പോലും നീണ്ടുനിൽക്കാത്ത ബന്ധമായിരുന്നു അതെന്നും ബിനു എന്നാണ് മുൻപ് വിവാഹം കഴിച്ചയാളുടെ പേരെന്നും രേണു വെളിപ്പെടുത്തി. ‘വിവാഹം ഔദ്യോഗികമായി രജിസ്റ്ററും ചെയ്തിട്ടില്ല. ആൾക്കിപ്പോൾ വേറെ ഭാര്യയും മക്കളുമുണ്ട്. അയൽവാസികൾ കൊണ്ടുവന്ന ആലോചന ആയിരുന്നു അത്. താത്പര്യമില്ലാതെയാണ് ആ വിവാഹം കഴിച്ചത്. പിന്നെ അത് വേണ്ടെന്നുവച്ചു. ആൾക്കും കുഴപ്പമില്ല, സുധിച്ചേട്ടനും കുഴപ്പമില്ല, അദ്ദേഹത്തിന്റെ വീട്ടുകാർക്കും കുഴപ്പമില്ല, പിന്നെ ആർക്കാണ് പ്രശ്നം”, രേണു സുധി ചോദിച്ചു.

‘ആളുകൾ പറയുന്നതുപോലെ മുൻഭർത്താവ് ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും രേണു പറഞ്ഞു. ”പെന്തകോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു അത്. പെന്തകോസ്ത് വിശ്വാസപ്രകാരം താലികെട്ടില്ല. അതുകൊണ്ടാണ് സുധിച്ചേട്ടനാണ് ആദ്യമായി എന്റെ കഴുത്തിൽ താലികെട്ടിയത് എന്ന് പറഞ്ഞത്. അല്ലാതെ ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല’, രേണു സുധി അഭിമുഖത്തിൽ വ്യക്തമാക്കി.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍