എലിസബത്ത് മറ്റൊരാളെ രജിസ്റ്റർ മാര്യേജ് ചെയ്തിട്ടുണ്ട്, ബാലയെ പറ്റിച്ചു, 15 വർഷമായി മരുന്ന് കഴിക്കുന്നു; കയ്യിൽ തെളിവുകളുണ്ട് : വെളിപ്പെടുത്തലുമായി കോകില

നടൻ ബാലയുടെ മുൻഭാര്യ ഡോ. എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ കോകില. എലിസബത്ത് രഹസ്യമായി മറ്റൊരു ഡോക്ടറെ വിവാഹം ചെയ്തിരുന്നുവെന്നും ബാലയിൽ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു. ബാലയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘എല്ലാവർക്കും നമസ്കാരം, ചില കാര്യങ്ങൾ കാണുമ്പോൾ കഷ്ടം തോന്നുന്നുണ്ട്. ഞാനും ഒരു പെണ്ണല്ലേ? എനിക്ക് ഓരോ ബുദ്ധിമുട്ടുകൾ ഉണ്ട്. നിങ്ങളെ എന്നെ സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നു. ഇത് ഞാൻ എലിസബത്ത് ചേച്ചിക്ക് വേണ്ടിയുള്ള സന്ദേശമാണിത്. ഇരുപത് മിനിറ്റ് മുൻപാണ് ഞാൻ അവരുടെ വീഡിയോ കണ്ടത്. നിങ്ങൾ എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പലതരം കാര്യങ്ങളാണ് വിഡിയോയിൽ പറയുന്നത്. പക്ഷെ, ഒരു ആണായിരുന്നിട്ടും പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ പറഞ്ഞാൽ നിങ്ങൾക്കല്ല, ഞങ്ങൾക്കാണ് നാണക്കേട്. ഞാൻ മമ്മയോടൊപ്പം നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. അതേപോലെ, നിങ്ങൾ രജിസ്റ്റർ മാര്യേജ് ചെയ്തിട്ടില്ലേ? അത് ആദ്യം എല്ലാവരോടും പറയൂ.. എന്തോ ഞങ്ങൾ എല്ലാവരും പറ്റിക്കുന്നു, അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്നൊക്കെ പറയുന്നില്ലേ? നിങ്ങൾ ആദ്യം ഇവരെയൊക്കെ പറ്റിക്കുന്നില്ലേ.. അത് ആദ്യം പറയൂ..

ആരാണ് നിങ്ങളുടെ ഭർത്താവ്? നിങ്ങളുടെ ഭർത്താവ് ഒരു ഡോക്ടറല്ലേ? അത് ആദ്യം നിങ്ങൾ പുറത്തു പറയൂ. നിങ്ങളുടെ ഭർത്താവിനോടൊപ്പം നിങ്ങൾ സന്തോഷമായിരിക്കു. ഒന്നും വേണ്ട എന്ന് പറഞ്ഞ് നിങ്ങൾ പോയതല്ലേ? ഒന്നര വർഷം കഴിഞ്ഞ് ഇപ്പോ എന്തിനാണ് തിരിച്ചു വന്നു സംസാരിക്കുന്നത്? പറയൂ.. മാമയോട് ഞാൻ കല്യാണത്തിന് മുന്നേ ഈ കാര്യം പറയാൻ പറഞ്ഞതാണ്. വേണ്ട, പോട്ടെ, പാവം നന്നായിരിക്കട്ടെ, സന്തോഷമായി ഇരിക്കട്ടെ എന്നൊക്കെ മാമായാണ് പറഞ്ഞത്. എന്നാൽ നിങ്ങൾ എത്ര തരം താണ രീതിയിലാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിൽ എത്ര സത്യമുണ്ട്, എത്ര കാലമുണ്ട് എന്നൊക്കെ എനിക്ക് നല്ലതുപോലെ അറിയാം. എങ്ങനെയാണ് നിങ്ങൾക്ക് ഇതുപോലെ സംസാരിക്കാൻ സാധിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. അതുപോലെ നിങ്ങൾ 15 വർഷമായി മരുന്ന് കഴിക്കുന്നുണ്ട്. ഇത് ആദ്യം നിങ്ങൾ എല്ലാവരോടും പറയൂ.

എല്ലാർക്കും അറിയുന്നത് എലിസബത്ത് ചേച്ചി ഒരു ഡോക്‌ടർ അല്ലേ, പാവമാണ്, നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. എന്നാൽ അവരുടെ ഉള്ളിലെന്താണെന്ന് നിങ്ങൾക്ക് അറിയില്ല. അതുപോലെ അവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നും നിങ്ങൾക്കറിയില്ല. ഒന്നും അറിയാതെ എന്തൊക്കെയോ നിങ്ങൾ പറയുന്നു. എന്ത് പറയണം എന്ന് എനിക്കറിയില്ല. ഇതൊക്കെ കാണുമ്പോൾ ഭയങ്കര കഷ്ടം തോന്നുന്നു. ഞങ്ങൾ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ജീവിക്കാൻ വിടു. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ളത് ചെയ്യൂ, ഞങ്ങളും വേണ്ടത് ചെയ്യാം. എല്ലാത്തിനും ഞങ്ങളുടെ കയ്യിൽ തെളിവുകളുണ്ട്. ഇപ്പോഴും ഒന്നും ചെയ്യേണ്ട, വിട്ടേക്കൂ എന്നാണ് മാമ പറയുന്നത്.

നിങ്ങൾ രജിസ്റ്റർ വിവാഹം ചെയ്ത ഒരാളില്ലേ.. അവരോടൊപ്പം സന്തോഷമായി ജീവിക്കൂ. മാമയെ ബുദ്ധിമുട്ടിക്കാതിരിക്കൂ. ഞനാണ് സന്തോഷമായി ജീവിക്കുകയാണ്. തെളിവുകൾ ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട്. എന്നാൽ കേസ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. മാമ വേണ്ട എന്നാണ് പറഞ്ഞത്. നിങ്ങളുടെ വീഡിയോ എന്നെ ഏറെ ബുദ്ധിമുട്ടിച്ചു. ഇവയെല്ലാം മാമയും നിങ്ങളുടെ സഹോദരൻ ക്രിസ്റ്റഫറും തമ്മിലുള്ള ടെക്സ്റ്റ് ആണ്, നിങ്ങൾക്കെതിരായ നാല് പരാതിയുടെ പകർപ്പ്, ഇതൊന്നും എല്ലാവരുടെയും മുന്നിൽ തുറന്നു കാണിക്കണമെന്ന് ഞങ്ങൾക്കൊരു ആഗ്രഹവുമില്ലായിരുന്നു.ഡിപ്രഷൻ കൂടി ആത്മഹത്യ പ്രവണത കാണിക്കുന്ന അവസ്ഥയിൽ നിങ്ങൾ ഇരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് എല്ലാം ഞങ്ങളുടെ കയ്യിലുണ്ട്. ഇതൊക്കെ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് നിങ്ങൾ പറയൂ.

മാമയുടെ പേരാണ് നിങ്ങൾ മൂലം തകർന്നത്. നിങ്ങളെ വെറുതെ വിട്ടേക്കൂ, ഒരു പാവമല്ലേ എന്ന് മാമ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ ഒന്നും ചെയ്യാതിരുന്നത്. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ, നേരിടാൻ ഞാൻ തയാറാണ്. ഇപ്പോഴും മാമ വേണ്ട എന്നുതന്നെയാണ് പറഞ്ഞിരുന്നത്. നിങ്ങൾ അവസാനം പോസ്റ്റ് ചെയ്ത വിഡിയോ ഇല്ലേ ‘വാട്ട് ഐ ഹാവ് ടു സേ’, അതിനാണ് ഈ മറുപടി നൽകുന്നത്. നിങ്ങൾ പറ്റിച്ചില്ലേ? വിവാഹം ചെയ്തിട്ട് മാമയെ പറ്റിക്കാൻ നോക്കി. പറ്റിച്ചിട്ട് ഒന്നര വർഷത്തിനുശേഷം വീണ്ടും വന്ന് അദ്ദേഹത്തെ ആക്രമിക്കുകയാണ്. അതെന്തിനാണ് എന്ന് എനിക്കറിയില്ല, ഇതിനെല്ലാം നിങ്ങൾ മറുപടി നൽകണം’ എന്നാണ് കോകിലയുടെ വാക്കുകൾ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ