'ഒന്നൂടെ ഉഷാറാക്കണം, ബലി പെരുന്നാള്‍ ദിവസമാണ്, ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്'; അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍

മഴക്കെടുതിയെ ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് നേരിട്ടു കൊണ്ടിരിക്കുകയാണ് കേരളക്കര. ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളുമായി സര്‍ക്കാരിനൊപ്പം നിന്ന് സിനിമാ പ്രവര്‍ത്തകരും രംഗത്തുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആവശ്യവസ്തുക്കളെത്തിക്കാന്‍ എല്ലാവരും കൂട്ടായി പ്രയത്നിക്കുകയാണ്.

ഈ അവസരത്തില്‍ സുമനസ്സുകളോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ബലിപ്പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യര്‍ത്ഥന. “കേരള ഫ്ളഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ്പി”ന്റെ ഫെയ്‌സ്ബുക്ക് സന്ദേശം പങ്കുവെച്ചു കൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യര്‍ത്ഥന.

“നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ”. കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...