'മോനെ കൊണ്ടുവന്നില്ലേ? മോന് സുഖമാണോ എന്നൊക്കെ അവര്‍ ചോദിക്കും', മോഹന്‍ലാല്‍ തനിക്ക് മകന്‍ തന്നെയെന്ന് കവിയൂര്‍ പൊന്നമ്മ!

കൂടെ അഭിനയിച്ചവരില്‍ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാല്‍ മോഹന്‍ലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും നടി കവിയൂര്‍ പൊന്നമ്മ.
ബിഹൈന്‍വുഡ്‌സിന് വേണ്ടി മണിയന്‍ പിള്ള രാജു നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാലുമായുള്ള അഭിനയത്തിന്റെ വിശേഷങ്ങള്‍ കവിയൂര്‍ പൊന്നമ്മ പങ്കുവെച്ചത് ‘ഏറ്റവും കൂടുതല്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. സിനിമ കണ്ടിട്ട് പലരും മോഹന്‍ലാല്‍ എന്റെ മകനാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ചില അമ്മമാരൊക്കെ വന്ന് മോനെ കൊണ്ടുവന്നില്ലേ…? മോന് സുഖമാണോ എന്നൊക്കെ ചോദിക്കും. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എനിക്ക് മോനല്ലല്ലോ മോളാണല്ലോ…. എന്ന് അപ്പോഴേക്കും അവര്‍ മോഹന്‍ലാലിന്റെ പേര് പറയും.

ഇതുപോലെ തന്നെ മോഹന്‍ലാലിനോടും നിരവധി പേര്‍ അമ്മയെ കൊണ്ട് വന്നില്ലേ എന്ന് ചോദിക്കാറുണ്ട്. മോഹന്‍ലാല്‍ എനിക്ക് മോനെപ്പോലെ തന്നെയാണ്. ഞാന്‍ പ്രസവിച്ചില്ലെങ്കിലും എന്റെ മകന്‍ തന്നെയാണ് ലാല്‍. ഇപ്പോള്‍ കുറേ നാളായി ലാല്‍ വിളിച്ചിട്ട്. ഞാന്‍ ഇടയ്ക്ക് ലാലിന്റെ അമ്മയെ കാണാന്‍ പോകാറുണ്ട്. നടക്കാന്‍ വയ്യ പാവത്തിന്. കാണുമ്പോള്‍ തന്നെ ഭയങ്കര സ്‌നേഹമാണ്.’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

Latest Stories

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയ്യില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ

IPL 2024: തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസിന് വമ്പൻ പണി, അത് സംഭവിച്ചാൽ ഇത്തവണയും കിരീടം മറക്കാം

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍