റോളക്‌സ് ശരിക്കും ഭയപ്പെടുത്തി, ഫഹദിന്റെ തീവ്രതയ്ക്ക് ഒരു കുറവുമില്ല; വിക്രമിനെ കുറിച്ച് കാര്‍ത്തി

കമല്‍ഹാസന്‍ നായകനായെത്തിയ ചിത്രം ‘വിക്രമി’ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്,. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടന്‍ കാര്‍ത്തിയും രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരുടെ പ്രകടനത്തെയും ലോകേഷ് കനകരാജിന്റെയും അനിരുദ്ധിന്റേയും മികവിനെയും കാര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.

കാര്‍ത്തിയുടെ ട്വീറ്റ്:
എല്ലാവരും പറയും പോലെ തന്നെ വിക്രം എന്നത് കമല്‍ ഹാസന്‍ സാറിന്റെ ആഘോഷമാണ്. അദ്ദേഹത്തെ ഒരു കൊടുങ്കാറ്റ് പോലെ കാണാന്‍ സാധിക്കുന്നത് ഏറെ ആവേശമുണ്ടാക്കുന്നു. ആക്ഷനും വിഷ്വലുകളും മികച്ചതായിരുന്നു. ഫഹദ് ഫാസില്‍ തന്റെ തീവ്രതയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ല.

വിജയ് സേതുപതി ഒരു പുതിയ തരം വില്ലന്‍ കഥാപാത്രത്തെ കൊണ്ടുവന്നു. അനിരുദ്ധിന്റെ സംഗീതം അപകടത്തെ വളരെ വലുതായും രക്ഷകനെ വളരെ ശക്തനായും തോന്നിപ്പിക്കുന്നു. അവസാനമായി… റോളക്‌സ് ശരിക്കും ഭയമുണ്ടാക്കി. ലോകേഷ് നിങ്ങളുടെ ഫാന്‍ബോയ് ആവേശം നിങ്ങള്‍ പൂര്‍ണ്ണമായും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍