രക്ഷപ്പെടില്ലെന്ന് പലരും പറഞ്ഞു, വീട്ടിലെ ബാക്കിയുള്ളവരെ പോലെ ഗള്‍ഫില്‍ പോവാനുള്ള പ്ലാനിലായിരുന്നു: ശബരീഷ് പറയുന്നു

മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് കരിക്ക് വെബ് സീരിസിലെ എല്ലാ കഥാപാത്രങ്ങളും. വെബ് സീരിസില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് രക്ഷപ്പെടില്ല എന്ന് തന്നോട് കുടുംബക്കാര്‍ വരെ പറഞ്ഞതായി ജോര്‍ജ് ആയി വേഷമിടുന്ന അനു കെ. അനിയന്‍ തുറന്നു പറഞ്ഞിരുന്നു.

സമാനമായ അനുഭവമാണ് ലോലന്‍ ആയി വേഷമിടുന്ന ശബരീഷും പങ്കുവെയ്ക്കുന്നത്. നേരത്തെ തന്നെ കലാമേഖലയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എങ്കിലും ഇതിലേക്ക് തിരിഞ്ഞാല്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത് എന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശബരീഷ് പറയുന്നത്.

വീട്ടിലെ ബാക്കിയുള്ളവരെ പോലെ താനും ഗള്‍ഫില്‍ പോവാനുള്ള പ്ലാനിലായിരുന്നു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി എന്ന് ശബരീഷ് പറഞ്ഞു. പലരിലും കണ്ട ലോലത്തരം കളക്ട് ചെയ്താണ് താന്‍ ലോലനായി മാറിയത്.

ആദ്യം കരിക്ക് കാണുമ്പോള്‍ തന്നെ എല്ലാവരും ലോലാ ലോലാ എന്ന് തന്നെയാണ് വിളിച്ചു കൊണ്ടിരുന്നത്. അമ്മ ഒഴികെ ബാക്കി എല്ലാവരും ലോലാ എന്ന് വിളിക്കുന്ന സ്ഥിതി ആയിരുന്നതായും ശബരീഷ് പറഞ്ഞു.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ