'അബുദാബിയില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി, എന്നാല്‍ ഞാന്‍ മെന്റലി ഡൗണ്‍ ആയി'; കരിക്ക് താരം ജീവന്‍ സ്റ്റീഫന്‍

വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ വെബ് സീരിസ് ആണ് കരിക്ക്. സീരിസിലൂടെ ശ്രദ്ധേയനായ താരമാണ് ജീവന്‍ സ്റ്റീഫന്‍. അബുദാബിയിലെ ജോലി ഉപേക്ഷിച്ചാണ് കരിക്കിലേക്ക് എത്തിയത് എന്നാണ് ജീവന്‍ പറയുന്നത്.

യൂട്യൂബ് എന്ന് പറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ്, അതാണ് തന്റെ മധുരപ്രതികാരം എന്നും ജീവന്‍ മനോരമ ഓണ്‍ലൈനോട് പറയുന്നത്. പഠിച്ച് സുരക്ഷിത വരുമാനമുള്ള ജോലിയില്‍ എത്താന്‍ എല്ലാ വീട്ടുകാരെയും പോലെ തനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു.

ബിടെക്കിന് പഠിക്കുമ്പോള്‍ തന്നെ അഭിനയവും സംവിധാനവും മനസിലുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് അര്‍ജുനും അതേ കോളജില്‍ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി.

കോഴ്‌സ് കഴിഞ്ഞ് തനിക്ക് അബുദാബിയില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി. ഒരു വര്‍ഷം ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി. തല്‍കാലം വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി.

എങ്ങനെയെങ്കിലും അഭിനയ മേഖലയില്‍ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും എന്നാണ് ജീവന്‍ പറയുന്നത്.

Latest Stories

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മന്ത്രിസ്ഥാനം ഉറപ്പിച്ച് കെ മുരളീധരനും സണ്ണി ജോസഫും ബിന്ദു കൃഷ്ണയും എം ലിജുവും

'തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല'; സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; അതിശക്തമായ കാറ്റിനും മഴയക്കും സാധ്യത

'ഇപ്പോള്‍ ഒന്ന് തൊട്ട് നോക്കൂ കോണ്‍ഗ്രസ് രക്തമാണ് വരിക, കോണ്‍ഗ്രസാണ് ഞങ്ങള്‍ക്കെല്ലാം'; പാര്‍ട്ടി തീരുമാനം പറഞ്ഞു കഴിഞ്ഞാല്‍ അതിനൊപ്പം അടിയുറച്ചു പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് വി ഡിയ്‌ക്കൊപ്പം നിന്ന് കെ സി വേണുഗോപാല്‍

ലോക്കപ്പിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിപ്പിക്കൽ; പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

'ഒന്നും ഒളിക്കരുത്' തമിഴ്‌നാട്ടിലെ തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാൻ 38 അംഗ കമ്മിറ്റിക്ക് രൂപം നൽകി ഡിഎംകെ; ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും

കൊച്ചിക്കാരൻ മുഖ്യമന്ത്രി ആകുമ്പോൾ  പശ്ചിമകൊച്ചിയുടെ പ്രതീക്ഷകൾ

ആഭ്യന്തരം ചെന്നിത്തലയ്ക്ക്?; അനുനയ നീക്കത്തിന് രണ്ടാം വട്ടവും രമേശ് ചെന്നിത്തലയെ കണ്ടു വി ഡി സതീശന്‍; ആഭ്യന്തരം നല്‍കിയാല്‍ ധനകാരം കയ്യില്‍ വെയ്ക്കും

'മുസ്ലിം ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്, ലീഗിന്റേത് ഉറച്ച മതേതര നിലപാട്: വി. ഡി. സതീശൻ