കരണിന് ഇതെന്തുപറ്റി? കവിളുകൾ ഒട്ടി, ചുളിവുകൾ വീണ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ!

ബോളിവുഡിലെ മികച്ച സംവിധായകരുടെ ലിസ്റ്റിൽ ഉള്ള ഒരാളാണ് കരൺ ജോഹർ. ഇൻഡസ്ട്രിയിലെ നിരവധി താരങ്ങൾ സംവിധായകന്റെ കൈപിടിച്ച് അഭിനയത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഈയിടെ കിരണിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ചർച്ചകൾ ഒക്കെ സോഷ്യൽ മീഡിയയിൽ അടക്കം നടന്നിരുന്നു.

കീറി തുന്നിക്കെട്ടിയ രീതിയിലുള്ള ഒരു ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ട് എയർപോർട്ടിലെത്തിയ കരൺ ജോഹറിന്റെ ലുക്ക് കണ്ട് കരണിന് ഇതെന്തുപറ്റി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. വളരെ മെലിഞ്ഞിരിക്കുന്ന രീതിയിലാണ് കരൺ പ്രത്യക്ഷപ്പെട്ടത്. കരൺ അമിതമായി വണ്ണം കുറഞ്ഞതായുള്ള കമന്റുകളാണ് എത്തിയത്. എന്തെങ്കിലും രോഗമുണ്ടോ എന്നുള്ള സംശയങ്ങളും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സെൽഫിയാണ് ചർച്ചയാകുന്നത്. കാറിനുള്ളിൽ നിന്നും പകർത്തിയ ചിത്രത്തിൽ കവിളുകൾ ഒട്ടി കഴുത്തിലും മുഖത്തും ചുളിവുകൾ ഉള്ളതായി കാണാം. ഇതോടെ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

കരണിനെ അസുഖബാധിതനെപ്പോലെ തോന്നിക്കുന്നു എന്നാണ് വരുന്ന കമന്റുകൾ. അതേസമയം മറ്റ് ചിലർ നടൻ ശരീരഭാരം കുറയ്ക്കാനുള്ള ഓസെംപിക് മരുന്ന് ഉപയോ​ഗിച്ച് തുടങ്ങി എന്നുള്ള സംശയങ്ങളും പങ്കുവച്ചു. എന്നാൽ അൻപത് വയസ് പിന്നിട്ട താരം സൗന്ദര്യം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് എന്നാണ് മറ്റു ചിലർ കുറിച്ചത്.

Latest Stories

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ