മറ്റുള്ളവരുടെ സെക്‌സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? ഷോയ്ക്കിടെ കരണ്‍ ജോഹറിന് ആമിറിന്റെ വായടപ്പിക്കുന്ന മറുപടി

ബോളിവുഡിലെ വിവാദ സംവിധായകനാണ് കരണ്‍ ജോഹര്‍. അടുത്തിടെ, കോഫി വിത്ത് കരണ്‍ ഷോയിലെ പ്രതികരണത്തിന്റെ പേരില്‍ നയന്‍താരയുടെ ആരാധകര്‍ കരണിനെതിരെ തിരിഞ്ഞിരുന്നു.

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്്. ആമിര്‍ ഖാനും കരീന കപൂറുമായിരുന്നു ഇത്തവണത്തെ അതിഥികള്‍. പരിപാടിയില്‍ കരീനയോടുള്ള കരണിന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. കുഞ്ഞുങ്ങള്‍ ഉണ്ടായതിന് ശേഷം സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്നതായിരുന്നു അത്. നിങ്ങള്‍ക്ക് ഇരട്ടകുട്ടികളല്ലേ? നിങ്ങള്‍ തന്നെ പറയൂ എന്ന് കരീന മറുപടിയും നല്‍കി.

എന്നാല്‍ തന്റെ അമ്മ ഇത് കാണുന്നുണ്ടെന്നും, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു കരണ്‍ ജോഹര്‍ പ്രതികരിച്ചത്. ഇതുകേട്ടയുടന്‍ അമീറിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ”മറ്റുള്ളവരുടെ സെക്സിനെ കുറിച്ച് ചോദിക്കുമ്പോള്‍ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമുണ്ടാകില്ലേ? എന്തു ചോദ്യങ്ങളാണ് ചോദിക്കുന്നത്?”. പരിപാടിയുടെ പ്രൊമോയിലാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ