മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക്, ഐഡിയോളജിയോ ഫാസിസ്റ്റ് ചിന്താഗതിയോ അവർ നോക്കിയില്ല:കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ഇപ്പോഴിതാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളോടുള്ള വിമർശനങ്ങൾ തുറന്നു പറയുകയാണ് കമൽ. രഞ്ജിത്ത് അന്നത്തെ കാലത്ത് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ താൻ കുറ്റം പറയാറുണ്ട് എന്നാണ് കമൽ പറയുന്നത്. മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് അന്ന് മറ്റൊന്നും അവർ നോക്കിയിരുന്നില്ല എന്നും കമൽ പറയുന്നു.

“രഞ്ജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അന്ന് രഞ്ജി ഈ തമ്പുരാൻ സിനിമകളൊക്കെ എടുക്കുമ്പോൾ ഞാൻ കുറ്റം പറയുമായിരുന്നു. നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാൻ ചോദിക്കും. ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് തന്നെയാണ് പറഞ്ഞത്. ഇതിൻ്റെ ഒരു രാഷ്ട്രീയത്തെ കുറിച്ചെല്ലാം എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.

അതെന്റെ മനസിൽ ഉള്ളത് കൊണ്ട് തന്നെയാണ് പറയുന്നത്. പക്ഷെ അന്നതൊന്നും ഓർത്തിട്ടേയില്ല. രഞ്ജിത്ത് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ടല്ലോ, പക്ഷെ അന്നവൻ ഇതൊന്നും ഉദ്ദേശിച്ചിട്ടേയില്ല.

മോഹൻലാൽ എന്ന താരത്തെ മാക്‌സിമം ബൂസ്റ്റ് ചെയുക എന്നതിനപ്പുറത്ത് അതിന്റെ ഐഡിയോളജിയോ അതിൻ്റെ ഫാസിസ്റ്റ് ചിന്താഗതിയോയൊന്നും അന്നവർ നോക്കിയിട്ടില്ല. അത് ഞങ്ങൾ അന്നും സൂചിപ്പിക്കുമായിരുന്നു.” എന്നാണ് റിപ്പോർട്ടറിനോട് കമൽ പറഞ്ഞത്.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ