എന്റെ സിനിമയ്ക്ക് മോശം റിവ്യൂ വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ്, എന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാവരുത് സിനിമയോടുള്ള വിമർശനം: കമൽ

മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനാണ് കമൽ. അഞ്ച് വർഷത്തിന് ശേഷം ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കമൽ. എഴുത്തുക്കാരി മാധവികുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ആമി’ എന്ന ചിത്രത്തിൽ നിന്നും വിദ്യ ബാലൻ പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്നാണ് കമൽ പറയുന്നത്. കൂടാതെ സിനിമ റിവ്യൂകളെ കുറിച്ചും കമൽ സംസാരിക്കുന്നുണ്ട്.

“ആമി എന്ന ചിത്രത്തിൽ വിദ്യാ ബാലനെയായിരുന്നു മാധവിക്കുട്ടിയായി തീരുമാനിച്ചത്. സിനിമ തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ അവർ പിന്മാറി. ആ പിന്മാറ്റത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നു. പിന്നീട് ആ റോളിലേക്ക് മഞ്ജു വാരിയർ വന്നു. അവർ നന്നായി അഭിനയിക്കുകയും ചെയ്തു. എന്നാൽ, ആളുകളുടെ മനസ്സിലുണ്ടായിരുന്ന മാധവിക്കുട്ടി വേറെയായിരുന്നു.

സോഷ്യൽ മീഡിയ സിനിമയിൽ ഇത്രയും സജീവമായി ഇടപ്പെട്ടുതുടങ്ങിയതിനുശേഷമുള്ള എന്റെ ആദ്യസിനിമയാണിത്. സിനിമ റിവ്യൂ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പില്ല. കുറ്റമുണ്ടെങ്കിൽ പറയണം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്റെ സിനിമയ്ക്ക് മോശം റിവ്യൂ വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാണ്. എന്നാൽ, എന്റെ രാഷ്ട്രീയവും നിലപാടുകളും നോക്കിയാവരുത് സിനിമയോടുള്ള വിമർശനം.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത