കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

നടൻ കലാഭവൻമണിയുടെ മരണം കേരളം ഞെട്ടലോടെയാണ് കേട്ടത്. ചാലക്കുടിപുഴയിൽ മണല് വാരിയും ഓട്ടോ ഓടിച്ചും ജീവിച്ച നാടൻപാട്ടുകൾ പാടിയും മിമിക്രി കാണിച്ചുമെല്ലാം നടന്ന മണി. 1995ൽ അക്ഷരം എന്ന സിനിമയിൽ ഓട്ടോഡ്രൈവറായി മുഖം കാണിച്ച കലാഭവൻ മണി പിന്നീട് 1996 ൽ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലെ രാജപ്പൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി.

മലയാള സിനിമാലോകത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ടാണ് നടൻ കലാഭവൻമണിയുടെ മരണമുണ്ടാവുന്നത്. കലാഭവൻ മണിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് പുറംലോകം അറിയുന്നത് പോലും അദ്ദേഹത്തിന്റെ മരണ ശേഷമായിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ പിന്നീട് ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ കലാഭവൻ മാണിയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ കിരൺ രാജ്. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരൺ രാജിന്റെ വെളിപ്പെടുത്തൽ. കലാഭവൻ മണി മരിക്കുന്നതിന് ഒരു വർഷം മുൻപ് അദ്ദേഹത്തെ കാണുകയും അന്ന് തങ്ങൾ പിണങ്ങിയാണ് പോന്നതെന്നും കിരൺ രാജ് പറയുന്നു.

അദ്ദേഹത്തിന്റെ പാട്ടിൽ ഞാൻ അഭിനയിച്ചിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കൽ പുള്ളി ഓവറാണ് ചേട്ടൻ ഒന്ന് പറയാമോ എന്ന് അദ്ദേഹത്തിൻ്റെ മാനേജരാണ് എന്നോട് പറയുന്നത്. ലിവർ ടെസ്റ്റ് ചെയ്‌തപ്പോൾ കുഴപ്പമുണ്ടെന്ന് മാനേജർ പറഞ്ഞിരുന്നു. നമുക്കിത് നിർത്തി കുറച്ചു ദിവസം ബ്രേക്ക് എടുത്താലോ എന്ന് ഞാൻ ചോദിച്ചു. നീ നിർത്തുമോ എന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. മണിച്ചേട്ടൻ നിർത്തുകയാണെങ്കിൽ ഞാൻ നിർത്താമെന്ന് പറഞ്ഞു. എങ്കിൽ കുറച്ച് ദിവസത്തേക്ക് ഇനി ഇല്ല എന്നായി അദ്ദേഹം.

നിങ്ങൾ മദ്യപിക്കുന്നുണ്ടോന്ന് ഞാൻ വിളിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതും സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ അടി തുടങ്ങിയെന്നാണ് അവിടെനിന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായത്. മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഞാൻ പ്രശ്നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു. ഞങ്ങൾ തമ്മിൽ അടി കൂടുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നുവെന്നും കിരൺ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ