'പിണറായി ഭരണം കണ്ടോ, ടിം...ടിം, നാണമില്ല ല്ലേ'; സി.പി.എമ്മിന്റെ തിരുവാതിര കളിയില്‍ പരിഹാസവുമായി കലാഭവന്‍ അന്‍സാര്‍, വീഡിയോ വൈറല്‍

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളിക്കെതിരെ നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍. 502 പേര്‍ പങ്കെടുത്ത തിരുവാതിര കളിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് നേരിട്ടത്. ഇതിനോടുള്ള പരിഹാസമായിട്ടാണ് കലാഭവന്‍ അന്‍സാര്‍ ഒറ്റയാന്‍ തിരുവാതിര കളിച്ചത്.

‘ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍….. ലോകത്തില്‍ ഏറ്റവും വലിയ മനുഷ്യന്‍, പിണറായി വിജയന്‍. ആ ഭരണം കണ്ടോ, ടിം…ടിം… ഈ ഭരണം കണ്ടോ ടിം…ടിം…. നാണമില്ല ല്ലേ’- എന്നിങ്ങനെയാണ് തിരുവാതിര പാട്ടിന് സമാനമായ വരികളോടെ കലാഭവന്‍ അന്‍സാര്‍ ചൊല്ലി കളിക്കുന്നത്.

അതെ സമയം കലാഭവന്‍ അന്‍സാറിന്റെ പരിഹാസ വീഡിയോക്കെതിരെ ഇടതുപക്ഷ അനുകൂലികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്. കലാഭവന്‍ അന്‍സാറിന് ‘പണികൊടുക്കണ’-മെന്ന ഭീഷണിയും ഇടതു അനുകൂലികള്‍ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയര്‍ത്തുന്നുണ്ട്.

14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി