സിനിമകളില്‍ നിന്നും പിന്മാറേണ്ടി വന്നു, ഗര്‍ഭിണി ആയപ്പോള്‍ പലരും തടിച്ചിയെന്ന് വിളിച്ചു, മാനസികമായി തളര്‍ന്നിരുന്നു: കാജല്‍ അഗര്‍വാള്‍

കഴിഞ്ഞ വര്‍ഷമാണ് നടി കാജല്‍ അഗര്‍വാളിന് കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ താരം സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷം വീണ്ടും സിനിമയിലേക്ക് എത്തിയപ്പോള്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചാണ് കാജല്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

ഗര്‍ഭിണി ആയിരുന്നപ്പോള്‍ ആളുകള്‍ തന്നെ തടിച്ചി എന്ന് വിളിച്ചിരുന്നു എന്നാണ് കാജല്‍ പറയുന്നത്. ”ആത്മവിശ്വസമുണ്ട്, ശക്തയാണ് എന്നൊക്കെ എത്രത്തോളം പറയുന്നുണ്ടെങ്കിലും അരക്ഷിതാവസ്ഥയിലൂടെ ഞാന്‍ കടന്നു പോകുന്നുണ്ട്. കുഞ്ഞുണ്ടായതിന് ശേഷം ജീവിതം പഴയത് പോലെയാകുമോ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ എല്ലാവരും.”

”ഉറങ്ങുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും മനസില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രമാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഒരു സിനിമയില്‍ നിന്നും എനിക്ക് പിന്മാറേണ്ടി വന്നു. എന്റെ ജീവിതം മാറിയിരുന്നു. ഗര്‍ഭകാലത്തും സിനിമകള്‍ ചെയ്തിരുന്നു. അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു.”

”രണ്ട് മാസത്തോളം പോസ്റ്റ്പാര്‍ട്ടം അവസ്ഥകളിലൂടെ കടന്നു പോയി. പ്രസവത്തിന് ശേഷം ജോലിയിലേക്ക് തിരിച്ചു വരിക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമാണ്. ശാരീരികമായി തളര്‍ന്നു എന്നതിനേക്കാള്‍ തന്നെ തളര്‍ത്തിയത് കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോഴുള്ള വിഷമമാണ്.”

”എല്ലാ ദിവസവും കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുമ്പോള്‍ എന്റെ ഹൃദയം തകരും. പക്ഷെ അത് ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, എന്റെ മകന്‍ എന്റെ ജോലിയുടെ പ്രധാന്യം മനസിലാക്കി വളരും” എന്നാണ് കാജല്‍ ന്യൂസ് 18ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് പറഞ്ഞത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം