കാപ്പാന്‍ ചെയ്തത് ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങി: മോഹന്‍ലാല്‍

മോഹന്‍ലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന കാപ്പാന്‍ റിലീസിന് ഒരുങ്ങുകയാണ്. ചന്ദ്രകാന്ത് വര്‍മ്മ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന് സിനിമ സെപ്റ്റംബര്‍ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. താന്‍ കാപ്പാന്‍ ചെയ്തത് സംവിധായകന്‍ കെ.വി ആന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തേ തുടര്‍ന്നാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിന്റെ കേരള പ്രസ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിത്രത്തില്‍ എന്നെ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തിരക്കുകള്‍ കാരണം വേണ്ട എന്ന് ആദ്യം പറയേണ്ടി വന്നു. സംവിധായകന്‍ കെ വി ആനന്ദിന്റെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി സമയം കണ്ടെത്തുകയായിരുന്നു. ആനന്ദ്, ആന്റണി പെരുമ്പാവൂര്‍ വഴിയൊക്കെ ഈ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഈ സിനിമ ചെയ്യാന്‍ എടുത്ത തീരുമാനം ശരിയാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു.” മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിലെ കഥാപാത്രത്തിനായി സൂര്യ നടത്തിയ തയ്യാറെടുപ്പുകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിജയ് നായകനായ “ജില്ല” എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം.

പ്രധാനമന്ത്രിയുടെ അംഗ രക്ഷകനായി സൂര്യ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. സയേഷയുടെ ഭര്‍ത്താവ് ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഹാരിസ് ജയരാജാണ് സംഗീതം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്