ഏതോ ഹിന്ദി അഭിമുഖത്തിലാണ് പാര്‍വതി അത് പറഞ്ഞത്, ദേഷ്യം വന്ന് പോസ്റ്റിട്ടപ്പോള്‍ ഭാര്യ പറഞ്ഞു സ്ത്രീവിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണമെന്ന്: ജൂഡ് ആന്തണി

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. ദേഷ്യം വന്ന് പോസ്റ്റിട്ടപ്പോള്‍ ഭാര്യ പറഞ്ഞു സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണമെന്ന്, എന്നാല്‍ അപ്പോഴേക്കും അത് വൈറലായി മാറിയിരുന്നു എന്ന് ജൂഡ് പറയുന്നു.

അന്നത്തെ പോസ്റ്റിടാന്‍ കാരണം മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഏതോ ഹിന്ദി അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞതായി മലയാളം ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്. അവര്‍ സത്യത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും തനിക്ക് അറിയില്ല. പക്ഷേ സത്യത്തില്‍ അത് കേട്ടപാതി കേള്‍ക്കാത്ത പാതി തനിക്ക് നല്ല ദേഷ്യം വന്നു.

കാരണം തന്റെ സിനിമയിലോ തന്റെ കൂട്ടുകാരുടെ സിനിമകളിലോ തനിക്ക് അറിയാവുന്നവരുടെ സിനിമകളിലോ അത് കേട്ടിട്ടു പോലുമില്ല. ഒരാള്‍ക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത്. പക്ഷേ അങ്ങനെ പറയേണ്ടതിന് പകരം താന്‍ വളരെ മോശം വാക്കുകളാണ് ഉപയോഗിച്ചത്.

ആ പോസ്റ്റിട്ടപ്പോള്‍ തന്നെ ഭാര്യ പറഞ്ഞു “നിങ്ങള്‍ സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണം” എന്ന്. പക്ഷേ അപ്പോഴേക്കും പോസ്റ്റ് വൈറലായി പോയിരുന്നു എന്നാണ് ജൂഡ് മനോരമന്യൂസിന്റെ നേരെ ചൊവ്വെയില്‍ പ്രതികരിച്ചു.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്