നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ടെഴുതിയ പേരുണ്ട്, രാച്ചിയമ്മ; മധുവിന് ഇപ്പോള്‍ നീതി കിട്ടിയെന്ന് നടന്‍ ജോയ് മാത്യു

ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന് നീതി ലഭിച്ചെന്ന് നടന്‍ ജോയ് മാത്യു. അടുത്തിടെയാണ് മധു കൊലപാതകത്തിലെ വിധി വന്നത്. ചില കാര്യങ്ങളില്‍ നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട്. ആദിമനിവാസി മധുവിന്റെ കൊലയാളികളെ പലവിധ സമ്മര്‍ദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി,നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥന്‍.

പാര്‍ട്ടി ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് വേണ്ടി കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്ന വിപ്ലവ ഗവണ്‍മെന്റ് നിയമിച്ച വക്കീലന്മാര്‍ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോള്‍ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീല്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍. ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്, രാച്ചിയമ്മ. നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതിയെന്നും നടന്‍ കുറിച്ചു.

ചില കാര്യങ്ങളില്‍ നമ്മള്‍ കേരളീയര്‍ കടപ്പെട്ടിരിക്കേണ്ട ചിലരുണ്ട്
ആദിമനിവാസി മധുവിന്റെ കൊലയാളികളെ പലവിധ സമ്മര്‍ദങ്ങളെയും അവഗണിച്ച് ശിക്ഷിക്കുന്നതിനായി,നീതി നടപ്പാക്കുന്നതിനായി പരിശ്രമിച്ച പാലക്കാട് എസ് പി വിശ്വനാഥന്‍.

പാര്‍ട്ടി ക്വട്ടേഷന്‍ കൊലയാളികള്‍ക്ക് വേണ്ടി കോടികള്‍ വക്കീലന്മാര്‍ക്ക് കൊടുക്കുന്ന വിപ്ലവ ഗവര്‍മെന്റ് നിയമിച്ച വക്കീലന്മാര്‍ കൂലികിട്ടാതെ സ്ഥലം വിട്ടപ്പോള്‍ കൂലിയല്ല, നീതിയാണ് മുഖ്യം എന്ന ഉറച്ച നിലപാടെടുത്ത രാജേഷ് വക്കീല്‍ എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ .
ഇതിനൊക്കെ അപ്പുറം നൊന്ത് പെറ്റ ഒരമ്മയുടെ പോരാട്ടക്കണ്ണീര് കൊണ്ട് എഴുതിയ ഒരു പേരുണ്ട്. രാച്ചിയമ്മ.
അതെ. നെറികെട്ട ഈ നാട്ടില്‍ മനുഷ്യര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇങ്ങിനെയുള്ള ചിലരെങ്കിലും മതി

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ