സംസാരശേഷി നഷ്ടപ്പെടുന്നു, 23 വര്‍ഷം മുമ്പുള്ള രോഗാവസ്ഥ വീണ്ടും..; കുറിപ്പുമായി ജോളി ചിറയത്ത്

വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമത്തിലാണെന്ന് പറഞ്ഞ് നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. 23 വര്‍ഷത്തിന് മുമ്പ് സമാനമായ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോയിരുന്നതായും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

”23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ് പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം മാറിയ വോക്കല്‍ കോഡ് ഇഷ്യൂസ് ഈയടുത്ത് കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്ഫോം ചെയ്യുന്നു.”

”ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി നഷ്ടപ്പെടുന്നതിനും കാരണം. മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്.”

”വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസന്‍ജര്‍/വാട്ട്സ്പ്പ് വഴി ബന്ധപ്പെടാം” എന്നാണ് ജോളി ചിറയത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ജോളി ചിറയത്ത്. കൊമ്പല്‍ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി