ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ടാക്‌സിക്കൂലി ചോദിച്ചത് ഒരു ലക്ഷം രൂപ: ജോജു ജോര്‍ജ്

ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ജോജു ജോര്‍ജ് ബംഗളൂരുവില്‍ ആയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ദുബായില്‍ നിന്നെത്തിയ ജോജു ബംഗളൂരുവില്‍ കുടുങ്ങുകയായിരുന്നു. എങ്ങനെയും നാട്ടിലെത്താന്‍ ശ്രമം നടത്തിയ തന്നോട് കേരളത്തിലെത്താന്‍ ടാക്‌സി കൂലി ചോദിച്ചത് ഒരു ലക്ഷം രൂപയാണെന്നാണ് ജോജു പറയുന്നത്.

“പൊറിഞ്ചു മറിയം ജോസിന്റെ പ്രചാരണത്തിനായി ദുബായില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ ബംഗളൂരുവില്‍ കുടുങ്ങി. എങ്ങനെയും വീട്ടിലെത്തിയാല്‍ മതിയെന്നായി. കുടുംബം വീട്ടില്‍ ഒറ്റയ്ക്കാണ്. അവിടെ വെള്ളം കയറുമോ എന്ന ആശങ്കയുണ്ടായി. അങ്ങനെ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.”

“ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്താന്‍ ഒരു ലക്ഷം രൂപയാണ് ടാക്‌സിയ്ക്ക് കൂലി ചോദിച്ചത്. അതിശയോക്തിയല്ല, സംഭവിച്ചതാണ്. പിന്നെ എന്റെ കാര്‍ സുഹൃത്തിനെ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചാണ് നാട്ടിലെത്താനായത്. ഇവിടെയെത്തിയപ്പോള്‍ ആഘോഷിക്കാനുള്ള അവസരമായിരുന്നില്ല. പിന്നെ ദുരിത ബാധിതര്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു” മനോരമയുമായുള്ള അഭിമുഖത്തില്‍ ജോജു പറഞ്ഞു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ