‘പെണ്ണുകാണലിന് എന്താണ് കുഴപ്പം? ഞാൻ 18 എണ്ണം കണ്ടു, 19-ലാണ് ശരിയായത്; ജോണി ആന്റണി

മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. സംവിധാന രം​ഗത്ത് നിന്ന് അഭിനയ രം​ഗത്തേയ്ക്ക് എത്തിയ ജോണി ആൻ്റണി തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാൻ നടന്ന കാലത്തെ കുറിച്ചും തുറന്ന് പറ‍ഞ്ഞതാണ് ശ്ര​ദ്ധ നേടുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.

താൻ പെണ്ണുകണ്ടത് പോലെ പരമ്പരാഗത രീതിയിൽ മക്കളെയും പെണ്ണുകാണിക്കുമോ എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം സ്വന്തം കഥ പറഞ്ഞത്. ഒരുപാട് പെണ്ണ് കണ്ടിട്ടുള്ള ആളാണ് താൻ. അതിൽ താൻ പത്തൊൻപതാമത് കണ്ടയാളാണ് ഷൈനി. അക്കാലത്ത് തൻ്റെ കുടുംബം സമ്പന്നമൊന്നുമല്ല. തനിക്ക് ഇരുപത്തിരണ്ട് വയസുള്ളപ്പോൾ പപ്പ മരിച്ചു. പിന്നെ ഞാനും അമ്മച്ചിയും മാത്രം.

അന്നൊക്കെ ബ്രേക്കർമാരാണ് കല്യാണം കൊണ്ട് വരുന്നത്. ചില നല്ല സുന്ദരിമാരുടെ ഫോട്ടോ കൊണ്ട് വന്ന് കാണിക്കും. എന്നിട്ട് ഞായറാഴ്ച പെണ്ണ് കാണാൻ പോവാമെന്ന് പറഞ്ഞ് ഇരുന്നൂറ് രൂപയും വാങ്ങി പോവും. ശേഷം രണ്ട് ദിവസം കഴിയുമ്പോൾ ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞ് പോയെന്ന് പറയും. അങ്ങനെ കുറേ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊരു രസമായിട്ടാണ് തോന്നിയതെന്നും ജോണി പറയുന്നു.

ഒരു ദിവസം മൂന്ന് പെണ്ണുങ്ങളെ വരെ പോയി കണ്ടിട്ടുണ്ട്. കാണുന്ന പെൺകുട്ടികളെയൊക്കെ തനിക്ക് ഇഷ്ടപ്പെടും. പക്ഷേ അവർക്ക് തന്നെ ഇഷ്ടപെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി അതാവ ഇഷ്ടപ്പട്ടാലും ചെറുക്കൻ സിനിമക്കാരൻ ആയത് കൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ പിൻമാറുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്തുമസ് ദിനത്തിലാണ് ഷൈനിയെ പെണ്ണ് കാണാൻ പോവുന്നത്. അവർക്ക് തന്നെയും കുടുംബത്തെയും നന്നായി അറിയാവുന്നത് കൊണ്ടാണ് ആ വിവാഹം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ