'ശ്രീനിയേട്ടന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കാന്‍ വയ്യാതെ അദ്ദേഹം വിഷമിച്ചു', ശ്രീനിവാസന്റെ പ്രവൃത്തി മൂലം ജോണ്‍ പോളിനുണ്ടായ മനോവേദന ചെറുതല്ലെന്ന് ജോളി ജോസഫ്

കഥ വിശദമായി കേട്ടതിനുശേഷം പിന്നീട് പ്രതികരിക്കാതിരിക്കുന്ന സിനിമാപ്രവര്‍ത്തകരെ കുറിച്ച് മനസ്സ് തുറന്ന് നിര്‍മ്മാതാവ് ജോളി ജോസഫ്. ചില താരങ്ങളും അവരുടെ മാനേജര്‍മാരും സംവിധായകരും നിര്‍മ്മാതാക്കളും പോലും കഥകള്‍ വിശദമായി കേട്ട് തീരുമാനിച്ചതിനു ശേഷവും മൗനം പാലിക്കാറുണ്ടെന്നും സിനിമകള്‍ തിരസ്‌കരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചില താരങ്ങളും പരിവാരങ്ങളും അവരുടെ മാനേജര്‍മാരും എന്തിന് സംവിധായകരും നിര്‍മ്മാതാക്കളും കഥകള്‍ വിശദമായി കേട്ട് തീരുമാനിച്ചതിനു ശേഷവും മൗനം പാലിക്കാറുണ്ട് സിനിമകള്‍ തിരസ്‌കരിക്കാറുണ്ട് എന്ന വാസ്തവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പരസ്പരം അറിയാത്തവര്‍ പോകട്ടെ, വളരെ അടുത്തറിയാവുന്നൊരാള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുക അല്ലെങ്കില്‍ തിരിച്ചു വിളിക്കുക ഇല്ലെങ്കില്‍ മറുപടി അയക്കുക എന്ന സാമാന്യമര്യാദ പോലും ഇല്ലാത്ത വിഭിന്ന മേഖലയിലുള്ള എത്രയോ ആളുകള്‍ സിനിമയെന്ന മാസ്മരിക ലോകത്ത് കാലാകാലങ്ങളായിട്ടുണ്ട്.ക്രിസ്റ്റഫര്‍ മൈല്‍സ് എന്ന ലോകപ്രശസ്ത ഇംഗ്ലീഷ് സംവിധായകന്‍ എടുക്കാനിരുന്ന ‘ ദി ലാസ്റ്റ് ഫറോവ ‘ (TLP ) എന്ന, ‘ മുല്ലപ്പൂവ് ‘ വിപ്ലവത്തിനാല്‍ ഈജിപ്തിന് പകരം ഇന്ത്യയില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച ഹോളിവുഡ് ചരിത്ര സിനിമയുടെ ഇന്ത്യന്‍ നിര്‍മ്മാതാവ് ഞാനായിരുന്നു. ആ സിനിമയിലേക്ക് ഞങ്ങള്‍ ഇന്ത്യയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു താരങ്ങള്‍, ഷാഹിദ് കപൂറിനും നാസറുദ്ദിന്‍ ഷാക്കും ഒറിജിനല്‍ തിരക്കഥ അയച്ചുകൊടുത്തു.

നാസറുദ്ദിന്‍ ഷാ ഉടന്‍ സമ്മതം മൂളി, ഷാഹിദ് കപൂര്‍ എട്ട് മാസമെടുത്ത് വായിച്ചിട്ട് കൃത്യമായ യാതൊരു മറുപടിയും നല്‍കിയില്ല. പിന്നീട് ഫോണില്‍ / നേരില്‍ ബന്ധപ്പെടാന്‍ കഴിയാനാകാതെ ഞാന്‍ വിഷമിച്ചപ്പോള്‍ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയും സംവിധായകനും പുതിയ ആളെ കണ്ടെത്തുകയും 2008 ജൂലൈയില്‍ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു ചെയ്തിരുന്നു. പക്ഷെ 2008 നവംബറില്‍ ഉണ്ടായ ബോംബെ ബോംബ് സ്‌ഫോടനം മൂലം കംപ്ലീഷന്‍ ഗ്യാരന്റി കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും പിന്മാറിയതിനാല്‍ ‘ TLP ‘ എന്ന ഞങ്ങളുടെ മൂന്ന് വര്‍ഷത്തെ പഠനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും സ്വപ്നങ്ങള്‍ക്കും തിരശീല വീണു. ഷാഹിദ് കപൂര്‍ സമയത്തിന് സമ്മതം മൂളിയിരുന്നെങ്കിലോ..?ഏകദേശം 167 ഓളം തിരക്കഥകള്‍ എഴുതിയതില്‍ 105 സിനിമകളുടെ രചയിതാവായിരുന്ന ജോണ്‍ പോള്‍ സര്‍ എഴുതിയ ഒരു സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു . ജോണ്‍ സാറും നമ്മുടെ എഴുത്തുകാരനും നിര്‍മ്മാതാവും നടനും വലിയ കലാകാരനുമായ ശ്രീനിവാസന്‍ എന്ന ശ്രീനിയേട്ടനും പലപ്പോഴും ഫോണിലും നേരിട്ടും കണ്ടു സംസാരിച്ച് ചെയ്യാനുറച്ച സിനിമയുടെ വഴി തുറന്നുകിട്ടിയപ്പോള്‍ സന്തോഷവാനായ ജോണ്‍ സാറിനോ നിര്‍മ്മാതാവായ എനിക്കോ കൂറേ മാസങ്ങളായി യാതൊരു മറുപടിയും കിട്ടാതായപ്പോള്‍ 17 ഓഗസ്റ്റ് 2011 ല്‍ ജോണ്‍ സര്‍ ശ്രീനിയേട്ടന് ഒരു കത്ത് എഴുതിയിരുന്നു ( അതിന്റെ കോപ്പി ഇപ്പോഴും എന്റെ കൈവശമുണ്ട് ) അതോടൊപ്പം ജോണ്‍ സാര്‍ എനിക്ക് തന്ന എഴുത്തില്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു .

My dear Sri Joly , സഖാവ് ശ്രീനിവാസന് ഒരന്ത്യലിഖിതം. ഇനി ആ വഴിക്കില്ല എന്ന് സൂചന. താങ്കളെ പിന്തിരിപ്പിക്കുന്നു എന്ന പ്രസ്താവത്തിലെ വ്യഗ്യം വിരല്‍ ചൂണ്ടുന്നത് അയാളുടെ അണ്‍ സിവിക് രീതികളിലേക്ക് തന്നെയാണെന്ന് മനസിലാക്കുവാനുള്ള വിദ്യാഭ്യാസം മഹാത്മാവിനുണ്ടാകുമെന്ന് കരുതുന്നു. ആരെയും മുന്നില്‍ കണ്ടിട്ടായിരുന്നില്ലല്ലോ തുടക്കം. ഒരു വഴി എവിടെയോ ഉണ്ട്. അത് തുറന്നുകിട്ടുംവരെ ക്ഷമയോടെ കാത്തിരിക്കുക. നമ്മുടെ നിയോഗം അനുസരിക്കാം, നമുക്കെന്തിന് തിടുക്കം. we have not fixed any dead line. ഇന്ന് തിരുവനന്തപുരത്തിന് യാത്ര. ഞായറാഴ്ച്ച 21st ന് രാവിലെ മടങ്ങിയെത്തും. 3 മണിവരെ ഫ്‌ളാറ്റിലുണ്ടാകും അതുകഴിഞ്ഞാല്‍ ചങ്ങമ്പുഴ പാര്‍ക്കില്‍. കാണാം, കാണണം. സസ്‌നേഹം ജോണ്‍ പോള്‍ (ഒപ്പു) ps : ഇതോടൊപ്പമുള്ള കത്ത് ഒരു കോപ്പി താങ്കള്‍ ഫയലില്‍ എടുത്ത് വെച്ച ശേഷം ഒറിജിനല്‍ കഥാപുരുഷന് സ്വപ്നില്‍ അപാര്‍ട്‌മെന്റ് ……… കൊച്ചിന്‍ 682020 ( ഫോണ്‍ …..) വിലാസത്തില്‍ കൊറിയര്‍ ചെയ്തയക്കണം.ഞാന്‍ ആരാധിക്കുന്ന ശ്രീനിയേട്ടനോടുള്ള ബഹുമാനത്തോടും സ്‌നേഹത്തോടും കൂടെ തന്നെ പറയട്ടെ, ഇതൊക്കെ പതിവാണെന്ന പഴംചൊല്ല് മാറ്റിവെച്ചാല്‍, ശ്രീനിയേട്ടന്റെ മൗനം ജോണ്‍ സാറില്‍ ഉണ്ടാക്കിയ മനോവേദന ചില്ലറയല്ല. ശ്രീനിയേട്ടന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കാന്‍ വയ്യാതെ ജോണ്‍ സര്‍ വിഷമത്തോടെ പറയുന്നത് കേട്ട ഞാന്‍ ഒരിക്കല്‍ സാറിനോട് ചോദിച്ചു ‘ സിനിമ ലോകത്ത് വിശുദ്ധ പശുക്കളില്ല ,അറവുമാടുകള്‍ മാത്രമേയുള്ളൂ അല്ലെ സാറെ? ‘ അതില്‍ എല്ലാമുണ്ടായിരുന്നെന്ന് ഞാനിന്നും വിശ്വസിക്കുന്നു. എന്നെ തുറിച്ചു നോക്കിയ ജോണ്‍ സാറിന്റെ കണ്ണുകളിലെ പ്രകാശം മങ്ങുന്നതും ഞാന്‍ കണ്ടിരുന്നു .

ഏവരുടെയും പ്രിയങ്കരനായിരുന്ന അന്തരിച്ച ജോണ്‍ പോള്‍ സാറിന്റെ പ്രഥമ അനുസ്മരണ സമ്മേളനം ‘ഓര്‍മ്മ ചാമരം’ എന്ന പേരില്‍ ഈ മാസം 23 ഞായറാഴ്ച പാലാരിവട്ടത്തെ POC ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6 മണിക്ക് നടത്തുകയാണ്. ദയവുചെയ്ത് എല്ലാവരും പങ്കെടുക്കുമല്ലോ.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു