'മമ്മൂക്കയുടെ കാലു പൊക്കി അടിയൊക്കെ ഗംഭീരം, പക്ഷേ 75 ലക്ഷം കൂടി പോയി'; തുറന്നു പറഞ്ഞ് ജോബി ജോര്‍ജ്

മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ട് ഷൈലോക്കിലൂടെ ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഇതിന്റെ ആഘോഷത്തിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരും. കഥയ്ക്ക് കരുത്തേകുന്ന തീപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഒരു പ്രധാന വിജയ ഘടകം. ചിത്രത്തിലെ മമ്മൂട്ടിയുടെ കാലു പൊക്കി അടിയൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വന്‍ ആഘോഷമാക്കി. എന്നിരുന്നാലും സ്റ്റണ്ടിനെ കുറിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ചെറിയൊരു പരിഭവം ഉണ്ട്.

“നമ്മള്‍ സന്തോഷത്തിലാണ് ഇരിക്കുന്നത്, എങ്കില്‍ കൂടി സ്റ്റണ്ടിന് 75 ലക്ഷം രൂപ കൂടി പോയി. 60 ലക്ഷം രൂപയാണ് സിനിമയില്‍ സ്റ്റണ്ടിന് ബജറ്റ് ഇട്ടത്. അത് താണ്ടിപോയി. 60 നിന്നും പോയി കാശ് നന്നായി ചെലവായി. എന്നാലും ആ സാധനം, കാലുപൊക്കിയടി ഗംഭീര സാധനമായിരുന്നു. ആളുകളുടെയൊക്ക സംശയം അത് ഡ്യൂപ്പാണോ ചെയ്തത് എന്നാണ്. എന്നാലല്ല അത് മമ്മൂക്ക തന്നെയാണ് ചെയ്തത്.” അജയ് വാസുദേവും കൂടി പങ്കെടുത്ത മനോരമയുടെ ചാറ്റ് ഷോയില്‍ ജോബി ജോര്‍ജ് പറഞ്ഞു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണ് ഷൈലോക്ക്. മുന്‍ചിത്രങ്ങളുടെ പാതയില്‍ തന്നെ ആക്ഷന്‍, മാസ് രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇത്തവണയും സംവിധായകന്‍ കഥ പറഞ്ഞത്. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

Latest Stories

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്