ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനം: ദൃശ്യം ചൈനീസ് റീമേക്ക് സൂപ്പര്‍ഹിറ്റായതില്‍ ജീത്തു ജോസഫ്

“ദൃശ്യ”ത്തിന്റെ ചൈനീസ് റീമേക്ക് “ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്” സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചതില്‍ അഭിമാനമുണ്ടെന്ന് അറിയിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.

“”ചൈനയിലും ഈ കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും പ്രേക്ഷകരിലേക്ക് അത്രമേല്‍ ആഴത്തിലിറങ്ങുന്നതാണെന്നു വീണ്ടും തെളിയിക്കപ്പെട്ടതില്‍ അഭിമാനവുമുണ്ട്”” എന്ന് ജീത്തു ജോസഫ് പറഞ്ഞു.

ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ കലക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ