'കാവ്യ സെറ്റില്‍ എത്തിയത് ട്രെഡ് മില്ലുമായാണ്, എനിക്ക് സ്വയം പുച്ഛം തോന്നിപ്പോയി, എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്..'; രസകരമായ സംഭവത്തെ കുറിച്ച് ജയസൂര്യ

സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഏറെ ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍. നടിയെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകളാണ് നടന്‍ ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണത്തോട് ഏറെ ഇഷ്ടമുള്ള കാവ്യ കങ്കാരു എന്ന സിനിമയുടെ സെറ്റിലേക്ക് ട്രെഡ് മില്ലുമായി എത്തിയ സംഭവമാണ് ജയസൂര്യ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

കാവ്യ ഒരു ദിവസം വന്ന് വര്‍ക്കൗട്ട് ഒന്നും ചെയ്യാറില്ലേയെന്ന് ജയസൂര്യയോട് ചോദിക്കുകയായിരുന്നു. ചെയ്യാറുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാന്‍ എന്ന് പറഞ്ഞു. വര്‍ക്കൗട്ട് ചെയ്യാതെ ഇങ്ങനെ നടന്നോ എന്നും പറഞ്ഞ് കാവ്യ പോയി. അപ്പോഴാണ് താന്‍ അറിയുന്നത് കാവ്യ ട്രെഡ് മില്ലുമായാണ് ലൊക്കേഷനില്‍ വന്നിരിക്കുന്നത് എന്ന്.

കാവ്യ റൂമില്‍ ട്രെഡ് മില്ലില്‍ വര്‍ക്കൗട്ട് ഒക്കെ ദിവസവും നടത്തുന്നുണ്ട്. തനിക്ക് സ്വയം പുച്ഛം തോന്നിപ്പോയി. രണ്ടു ദിവസം കഴിഞ്ഞ്, കാവ്യയുടെ അച്ഛന്‍ അത്താഴം ഒന്നിച്ചു കഴിക്കാമെന്ന് പറഞ്ഞ് റൂമിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോള്‍ ആ ട്രെഡ് മില്ലില്‍ വസ്ത്രമെല്ലാം അലക്കി ഉണങ്ങാനിട്ടിരിക്കുന്നു.

ആദ്യത്തെ രണ്ടു ദിവസമേ ആവേശം ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ ഇങ്ങനെ അലക്കിയ തുണി ഇടാനാണ് ഉപയോഗിക്കുന്നത് എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. ആ ട്രെഡ് മില്‍ രണ്ടാം നിലയിലെ മുറിയിലേക്ക് കയറ്റിക്കൊണ്ടു വരാന്‍ എത്ര പാടുപെട്ടിട്ടുണ്ടാകും എന്നാണ് താന്‍ അപ്പോള്‍ ആലോചിച്ചത് എന്നാണ് ജയസൂര്യ പറയുന്നത്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ