ബാബു ആന്റണി ചിത്രത്തിന് മുമ്പേ ഞങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു; 'കടമറ്റത്ത് കത്തനാര്‍' പേര് വിവാദത്തില്‍ മറുപടിയുമായി ജയസൂര്യ

കടമറ്റത്ത് കത്തനാര്‍ പേര് വിവാദത്തില്‍ മറുപടിയുമായി നടന്‍ ജയസൂര്യ. ഈ പേര് തങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്ന് ജയസൂര്യ പറഞ്ഞു. ഇതേ പേരില്‍ തന്നെ അവര്‍ സിനിമ ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ വിലക്കാന്‍ സാധിക്കില്ല. ബാക്കി സിനിമ കാണുവര്‍ തീരുമാനിക്കട്ടെയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഏറെ പഠനഗവേഷണങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ കത്തനാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പേര് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ല. അവര്‍ ചെയ്യുന്നത് അവരുടെ കത്തനാരാണ് നമ്മള്‍ ചെയ്യുന്നത് നമുടെ കത്തനാരും. അവര്‍ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. നമുക്ക് വിലക്കാന്‍ ആകില്ലല്ലോ. രണ്ടും പുറത്തുവരട്ടെ. ജനം കണ്ട് തീരുമാനിക്കട്ടെ. ഗോകുലം ഗോപാലനെ പോലൊരു നിര്‍മാതാവ് എടുക്കുന്ന ചിത്രം ഊഹിക്കാവുന്നതേയുള്ളൂ’ ജയസൂര്യ പറഞ്ഞു.

റോജിന്‍ തോമസ്, ടി എസ് സുരേഷ് ബാബു ഇരുവരും സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കടമറ്റത്ത് കത്തനാര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഒന്ന് ജയസൂര്യ നായകനാകുന്ന കടമറ്റത്ത് കത്തനാരും, മറ്റൊന്ന് ബാബു ആന്റണിനായകനാകുന്ന ചിത്രവും. ഇരു ചിത്രങ്ങളും ത്രിഡിയിലാണ് ഒരുക്കിയിരിക്കുന്നത്. 75 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റിയിലൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

അതേസമയം ടി എസ് സുരേഷ് ബാബുസംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാരില്‍ ബാബു ആന്റണിയാണ് പ്രധാന കഥാപാത്രമായെത്തുന്നത്. എവി പ്രൊഡക്ഷന്റെ ബാനറില്‍ എബ്രഹാം വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം 3 ഡിയിലാണ് ഒരുക്കുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കടമറ്റത്തച്ചന്‍ എന്ന പേരില്‍ 1966ലും 1984ലും സിനിമകള്‍ ഇറങ്ങിയിരുന്നു. കലാനിലയം നാടകവേദിയുടെ കടമറ്റത്ത് കത്തനാര്‍ ഏറെ പ്രശ്സതനായിരുന്നു.പ്രകാശ് പോളിനെ നായകനാക്കി സുരേഷ് ബാബു കടമറ്റത്ത് കത്തനാര്‍ ടിവിപരമ്പരയായി അവതരിപ്പിച്ചിരുന്നു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ