'അത് കണ്ടപ്പോള്‍ സത്യമായും എന്റെ കണ്ണു നിറഞ്ഞുപോയി, ആദ്യം വിളിച്ചത് ശ്രിതയെ ആണ്'; തുറന്നു പറഞ്ഞ് ജയസൂര്യ

കരിയറിലെ നൂറാമത്തെ ചിത്രത്തിലൂടെ പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി സെപ്റ്റംബര്‍ 23ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് മറ്റു കഥാപാത്രങ്ങളുടെ ശബ്ദങ്ങളെല്ലാം കേട്ടിരുന്നത് എന്നാണ് ജയസൂര്യ പറയുന്നത്.

ചിത്രീകരണ സമയത്ത് അതിഥിയുടെ ശബ്ദമായി ഒരു ആര്‍ടിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. അതു മാത്രമല്ല, എല്ലാ ശബ്ദങ്ങളും ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് താന്‍ അഭിനയിക്കുമ്പോള്‍ കേട്ടിരുന്നത്. അതിഥി, ഇന്നസെന്റ് ചേട്ടന്‍, അജു, വിജയരാഘവന്‍ ചേട്ടന്‍ അങ്ങനെ എല്ലാവരുടെയും ശബ്ദം ഡബിംഗ് സമയത്താണ് വന്നത്. അഭിനയിക്കുന്ന സമയത്ത് അതു വളരെ ചലഞ്ചിങ് ആയിരുന്നു.

ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകള്‍ അസിസ്റ്റന്റ് വായിക്കുമ്പോള്‍ ഭാര്യയായും, ഡോക്ടറുടെ ഡയലോഗുകള്‍ വായിക്കുമ്പോള്‍ അതു ഡോക്ടറായും എനിക്ക് ഫീല്‍ ചെയ്യണം. ചലഞ്ചിങ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അതു ചെയ്തത്. ഡബിങ്ങിനു ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോള്‍ അതു റിയല്‍ ആയി മാറി.

അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്തതിനു ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണു നിറഞ്ഞു പോയി. താന്‍ ആദ്യം വിളിച്ചത് ശ്രിതയെ ആണ്. ഉഗ്രന്‍ സീക്വന്‍സ് ആയി തോന്നുന്നു എന്നു ശ്രിതയോടു പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്നു പറഞ്ഞു കേട്ടു എന്നും ജയസൂര്യ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സാമൂഹ്യ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍