ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലേത്: ജയസൂര്യ

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ക്യാപ്റ്റനു ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വെള്ളം ദ് എസന്‍ഷ്യല്‍ ഡ്രിങ്ക്.” താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലേതെന്ന് ജയസൂര്യ പറയുന്നു.

“ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ പ്രജേഷ്‌സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം ദ് എസന്‍ഷ്യല്‍ ഡ്രിങ്ക്. ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകന്‍. നമുക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം. ഒരു കാര്യം ഉറപ്പ് തരാന്‍ കഴിയും നമ്മുടെ കുടുംബത്തില്‍, അല്ലെങ്കില്‍ കൂട്ടുകാരില്‍ , അതുമല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ ഇയാളുടെ സ്വഭാവം ഉള്ള ഒരാള്‍ കാണും തീര്‍ച്ച.” ജയസൂര്യ പറഞ്ഞു.

കണ്ണൂരുകാരനായ ഒരു സാധാരണക്കാരന്റെ വേഷമാണ് ജയസൂര്യ ചിത്രത്തില്‍ ചെയ്യുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍