ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു, പക്ഷെ..: ജയറാം

മലയാള സിനിമയില്‍ ഇത്രയും താളബോധമുള്ള നടന്‍ വേറെ കാണില്ലെന്ന് ജയറാം. നെടുമുടി വേണുവിന്റെ മകനായും മരുമകനായും ഒട്ടേറെ സിനിമയില്‍ അഭിനയിച്ച താരമാണ് ജയറാം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മകന്‍ ഉണ്ണിയുമായി സംസാരിച്ചിരുന്നു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നത്.

ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മകന്‍ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തില്‍ ഏഷ്യയില്‍ തന്നെ പകരം വെയ്ക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്.

തന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടന്‍ ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാല്‍ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും താന്‍ സെറ്റിലെത്തുക. എല്ലാ ക്ഷേത്രകലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടന്‍ വേറെ കാണില്ല.

വേറെ ഭാഷയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ നെടുമുടി വേണുവിനെ പോലെ ഒരു നടന്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ പറയുമെന്നും ജയറാം പറയുന്നു. അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്