മമ്മൂക്കയുടെ ആ പ്രകടനത്തില്‍ നിന്ന് ഒരു സെക്കന്‍ഡ് കണ്ണെടുക്കാന്‍ തോന്നില്ല: ജയറാം

മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ജയറാം സംസാരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജയറാം പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജോണി വാക്കര്‍ എന്ന ചിത്രത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന് തുടങ്ങുന്ന പാട്ടാണെന്നാണ് ഇതില്‍ ജയറാം പറയുന്നത്. ഈ പാട്ട് ടി.വിയില്‍ വരുമ്പോള്‍ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും ജയറാം പറഞ്ഞു.

‘മമ്മൂക്കയ്ക്ക് ഒരു ഡെഡിക്കേഷന്‍ സോങ് എന്ന് പറയുമ്പോള്‍ കഴിഞ്ഞ 35 വര്‍ഷക്കാലത്തെ ഒരുപാട് പാട്ടുകള്‍ പെട്ടെന്ന് ഞാന്‍ ഓര്‍ത്തെടുക്കേണ്ടി വരും. എങ്കിലും പെട്ടെന്ന് ഒരു പാട്ട് പറയാന്‍ പറഞ്ഞാല്‍ പാട്ടിന്റെ ഭംഗി കൊണ്ടും അതിന്റെ അവതരണം കൊണ്ടും എന്റെ മനസില്‍ വരുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചെയ്ത ജോണി വാക്കര്‍ എന്ന സിനിമയിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനമാണ്.

എനിക്ക് തോന്നുന്നു ഇന്നും ടി.വിയില്‍ ആ ഗാനം വന്നാല്‍ ഒരു സെക്കന്റ് പോലും ഞാന്‍ കണ്ണ് അതില്‍ നിന്നും മാറ്റാറില്ല. ജയറാം പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ