മോഹന്‍ലാല്‍ ഒന്ന് സമ്മതം മൂളിയാല്‍ മതി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഞാന്‍ കൊടുക്കാം: ജയരാജ്

മോഹന്‍ലാല്‍ സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം നല്‍കാമെന്ന് സംവിധായകന്‍ ജയരാജ്. മുമ്പ് അദ്ദേഹവുമൊത്ത് തീരുമാനിച്ചിരുന്ന ചിത്രം നടക്കാതെ പോയത് തനിക്ക് പറ്റിയ ഒരു തെറ്റ് മൂലമായിരുന്നുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജ് വ്യക്തമാക്കി.

“ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു.

കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്.

നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്” ജയരാജ് പറഞ്ഞു.മോഹന്‍ലാലിനെ വച്ച് താന്‍ ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ ഇനിയും അത് സംഭവിക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍