മലയാള സിനിമയിലെ ഒരുകാലത്തെ സൂപ്പർ ഹിറ്റ് ജോഡികളായിരുന്നു ജഗദീഷും ഉർവശിയും. മുൻപ് ഉർവശിയെപ്പറ്റി നടൻ ജഗദീഷ് ജെബി ജംഗ്ഷനിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. തൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ കടപ്പാടുള്ള നടിയും സുഹൃത്തുമാണെന്നാണ് അന്ന് ജഗദീഷ് പറഞ്ഞത്.
തനിക്കേറ്റവും അടുപ്പമുള്ള നടി ഉർവശി ആണ്. താനൊരു കൊമേഡിയനാണെന്നുള്ള ധാരണ മാറ്റിയിട്ട് നിങ്ങൾക്കൊരു ഹീറോ ആവാനാവും നിങ്ങളൊരു ഹീറോ ആണ് എന്ന് പറഞ്ഞ് തനിക്ക് കോൺഫിഡൻസ് തന്നിട്ടുള്ളത് ഉർവശി ആണ്. കാരണം ഉർവശി വളരെ സീനിയറായ ഒരു ഹീറോയിനാണ്.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കമൽ ഹാസന്റെയും ടോപ് ഹീറോയിൻ അവരോടാെപ്പമഭിനയിച്ച് ജഗദീഷിന്റെ ഹീറോയിനായിട്ട് വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് പറഞ്ഞു’ആ സമയത്ത് അത് മെെൻഡ് ചെയ്യാതെ തന്റെ ഹീറോയിനായി ആറേഴ് സിനിമകളിൽ അഭിനയിച്ച ഉർവശിയോട് തനിക്ക് ജീവിതത്തിൽ വലിയ കടപ്പാടുണ്ട്.
തന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഉർവശിയെ ഒരുപാട് പേർ പരിഹസിച്ചുവെങ്കിലും അവർ അതൊന്നും മെെൻഡ് ചെയ്യാതെ മുന്നോട്ടു പോയെന്നും ജഗദീഷ് കൂട്ടിച്ചേർത്തു