'അമ്മ'യുടെ തലപ്പത്തേക്ക് ജഗദീഷ്?, തുറന്നുപറച്ചിലുകള്‍ ഇതിനുവേണ്ടിയായിരുന്നോ?; പ്രതികരിച്ച് താരം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ നടന്‍ ജഗദീഷ് സ്വീകരിച്ച ശക്തമായ നിലപാടും തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ സിദ്ദിഖിന്റെ വാദങ്ങളെ എതിര്‍ത്തതോ മത്സരബുദ്ധിയോടെ സംസാരിച്ചതോ അല്ലെന്നും സംഘടനയുടെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കണമെന്നേ കരുതിയുള്ളുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. തന്റെ തുറന്നുപറച്ചിലുകള്‍ അധികാരത്തിനു വേണ്ടിയാണെന്ന കമന്റുകള്‍ വേദനിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു.

അമ്മയുടെ നേതൃനിരയിലേക്ക് ഇനി ഒരിക്കലും ഞാനില്ല. ഈ വിവാദങ്ങളോടെ അതുറപ്പിച്ചു. ചില സോഷ്യല്‍മീഡിയ വാര്‍ത്തകള്‍ കണ്ടു ഞെട്ടിപ്പോയി. ഞാന്‍ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്കു വരാന്‍ വേണ്ടിയായിരുന്നു എന്നൊക്കെയാണു ചിലരുടെ കണ്ടെത്തല്‍. എന്തു സങ്കടകരമാണത്. അതിനു ഞാന്‍ കരുക്കള്‍ നീക്കുകയാണത്രെ. പല ഗൂഢതന്ത്രങ്ങളും സോഷ്യല്‍മീഡിയ തലയില്‍ തന്നു. എല്ലാം മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങള്‍. ഇത്തരം വീഡിയോകള്‍ മക്കളെയും വേദനിപ്പിച്ചു.

ഒരധികാര സ്ഥാനവും മനസ്സിലില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ടെന്നു പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണു പ്രാര്‍ത്ഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല.

യുവനേതൃത്വം വരട്ടെ. എന്നുവെച്ചു സംഘടനയില്‍ നിന്നു മാറി നില്‍ക്കുകയൊന്നുമല്ല. അമ്മ നേതൃത്വം കൊടുക്കുന്ന എല്ലാ പരിപാടികളിലും സജീവസാന്നിധ്യമായി നില്‍ക്കും. അത്തരം താരനിശകളില്‍ പരിപാടികള്‍ അവതരിപ്പിച്ചും അവതാരകനായും ഗായകനായും സംഘാടകനായുമൊക്കെ ഞാനുണ്ടാകും- ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ