വലിയ ചിരിയും കൂട്ടച്ചിരിയും ഒക്കെയായി ഒരു ഫസ്റ്റ് ഹാഫ് അങ്ങ് പോകും... പിന്നെ ഒരു ട്വിസ്റ്റ് മറിയും; കേശുവിനെ കുറിച്ച് ജാഫര്‍ ഇടുക്കി

2019 ല്‍ പുറത്ത് ഇറങ്ങിയ മൈ സാന്റയ്ക്ക് ശേഷം പുറത്ത് വരുന്ന ദിലീപ് ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. ഒരു ഫണ്‍ ആന്റ് ഫാമിലി ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ട്രെയിലറും മറ്റും നല്‍കുന്ന സൂചന. മലയാളി പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്റി നല്‍കി കൊണ്ടാണ് നാദിര്‍ഷ ചിത്രങ്ങള്‍ എത്തുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയെ കുറിച്ച് ജാഫര്‍ ഇടുക്കി പറഞ്ഞ വാക്കുകളാണ്. ദിലീപ് ഓണ്‍ലൈന്‍ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ നടനും എത്തുന്നുണ്ട്. ചിരിയുടെ ഒരു വലിയ ആഘോഷമാണ് ഈ സിനിമ എന്നാണ് നടന്‍ പറയുന്നത്. ‘ചെറിയ ചിരിയും വലിയ ചിരിയും കൂട്ടച്ചിരിയുമൊക്കെയായി ഒരു ഫസ്റ്റ് ഹാഫ് അങ്ങ് പോകും… പിന്നെ ഒരു ട്വിസ്റ്റ് മറിയും… പിന്നെയും കോമഡിയാ… ഇതൊരു വേറെ തലം പടമാ’ എന്നാണ് അദ്ദേഹം പറയുന്നത്.

മണിയന്‍പിള്ള രാജുവുമായുളള ഒരു അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് വാചാലനായത്. ” ഇതൊരു കോമഡി പടമായി ഫീല്‍ ചെയ്യുന്നുണ്ട്. സിനിമ എങ്ങനെയുണ്ടെന്നുള്ള മണിയന്‍ പിള്ളയുടെ ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.” താന്‍ മാറി നിന്ന് ചിരിച്ചിട്ടുണ്ട്. ചിത്രത്തില്‍ താന്‍ മൂത്ത അളിയനായിട്ടാണ് എത്തുന്നത്. ഉര്‍വശി ചേച്ചിയാണ് കെട്ട്യോള്‍. ഉര്‍വശി ചേച്ചി ഭാര്യ എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഒരു ഹ്യൂമര്‍ ഉണ്ട്. ഷാജോണും കോട്ടയം നാസീറുമാണ് താഴെയുള്ളത്. അവരുടെ ഭാര്യമാരുമുണ്ട്. സീമ ജി നായരാണ് തന്റെ ജോഡി. പ്രിയങ്കയാണ് ഷാജോണിന്റെ ഭാര്യയായി എത്തുന്നത്. സ്വാസികയാണ് നസീറിന്റെ പെയര്‍. ഞങ്ങള്‍ കൂടി ചെയ്യുന്നത് കണ്ടിട്ട് എനിക്ക് തന്നെ ചിരു വന്നു പോയി. പിന്നീട് പോയി മാറി നിന്ന് ചിരിച്ചിട്ടുണ്ട്. അതൊരു പ്ലസ് ആയിട്ടാണ് തോന്നുന്നതെന്നും ജാഫര്‍ ഇടുക്കി പറയുന്നു.

ലോക്ക് ഡൗണ്‍കാലത്ത് മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ നാദിര്‍ഷ ഇക്കയുടെ ഈ പടത്തല്‍ ഞാന്‍ മാറി നിന്നു ചിരിച്ചു എന്ന് പറഞ്ഞാല്‍ മതി. സിനിമ തുടങ്ങി കഴിഞ്ഞാല്‍ ചിരിയാണ്. ഈ സിനിമ കണ്ടിട്ട് ചിരിക്കാത്തവരായിട്ട് ആരും കാണില്ലെന്നാണ് തനിക്ക് തോന്നുന്നത്. നടന്റെ വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലായിട്ടുണ്ട്.

Latest Stories

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്