എന്തായാലും തേനീച്ച കുത്തിയതല്ല, ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ ചികിത്സ നടത്തി പാളിപ്പോയി ; ഇഷ ഗുപ്തയ്‌ക്ക് എതിരെ അധിക്ഷേപം, മറുപടി നല്‍കി നടി

നടി ഇഷ ഗുപ്ത ചുണ്ടിന്റെ രൂപം മാറ്റാന്‍ കോസ്മറ്റിക് സര്‍ജറി നടത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. പിന്നാലെ തന്റെ പേരില്‍ വാര്‍ത്തകളും ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതില്‍ വിശദീകരണം നല്‍കി കൊണ്ട് ഇഷ ഗുപ്ത തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ ആരാധകര്‍ക്ക് ചുംബനം നല്‍കുന്നതിന്റേതായ വീഡിയോ ആയിരുന്നു ഇഷ പങ്കുവെച്ചത്. ‘എന്നെ ദിവസവും വ്യത്യസ്തമായി കാണുന്ന എല്ലാവര്‍ക്കും വേണ്ടി. നിനക്ക് തന്നത് പോലും’ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി എഴുതിയത്. ചിത്രത്തില്‍ ഫില്‍റ്റര്‍ ഒന്നുമില്ലെന്നും മേക്കപ്പ് പോലും ഇല്ലെന്നും ചുണ്ടുകള്‍ ഒരിക്കലും നുണയല്ല എന്നുമൊക്കെ ഇഷ ഹാഷ് ടാഗിലൂടെ കൊടുത്തിരുന്നു.

ഇതോടെ ഇഷയുടെ പേരില്‍ പ്രചരിച്ചതൊക്കെ വെറും ഊഹാപോഹങ്ങളാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങളും വന്നു. നടിയുടെ ചുണ്ടില്‍ എന്തായാലും തേനീച്ച കുത്തിയതൊന്നും അല്ലെന്നാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ലേഖനങ്ങളില്‍ പറയുന്നത്. ഓണ്‍ലൈനിലൂടെ നിരവധി ട്രോളുകളും അധിഷേപങ്ങളുമാണ് ചുണ്ടിന്റെ പേരില്‍ ഇഷ ഗുപ്തയ്ക്ക് നേരിടേണ്ടതായി വന്നത്.

ബോളിവുഡിലെ പ്രമുഖ നടിമാരായ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, അന്തരിച്ച നടി ശ്രീദേവി കപൂര്‍ തുടങ്ങിയവരുടെ പേരിലും സമാനമായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് ചരിത്രം രചിച്ച് സിപിഐ; ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹന്‍ദാസ്

വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഎം; വിവാദ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തരൂരിന്റെ കാര്യം തങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍

ടെസ്റ്റ് ക്രിക്കറ്റിൽ ​ഗംഭീർ പരാജയം: ഇന്ത്യ ഉടൻ ആ തീരുമാനം എടുക്കണമെന്ന് ഹർഭജൻ സിംഗ്

തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി - ഗവര്‍ണര്‍ കൂടിക്കാഴ്ച; ഭാരതാംബയില്‍ എസ്എഫ്‌ഐ സമരത്തിന് പിന്നാലെ നിര്‍ണായക യോഗം

നിരുത്തരവാദപരമായ പ്രസ്താവനകള്‍; ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് എം സ്വരാജ് രംഗത്ത്

തെലുങ്കിലെ ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റർ, പുതിയ ചിത്രത്തിൽ നായികയാവാൻ ജാൻവിക്ക് റെക്കോഡ് പ്രതിഫലം

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ സച്ചിൻ ടെണ്ടുൽക്കറിനൊപ്പം തന്റെ പേര് കാണുന്നത് തനിക്ക് വെറുപ്പാണെന്ന് ജെയിംസ് ആൻഡേഴ്‌സൺ

ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി; നിര്‍ഭയ നിലപാടുകള്‍ പറയുന്ന വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ അടുക്കുംചിട്ടയുമുള്ള ഒരു സംഘടനയാക്കി മാറ്റിയെന്ന് വിഎന്‍ വാസവന്‍

ഫഹദിന് മുൻപേ രൂപം ഒരു പ്രശ്നമല്ലെന്ന് മലയാളത്തിൽ തെളിയിച്ച നടൻ അദ്ദേഹമാണ്, ഇഷ്ട താരത്തെ കുറിച്ച് സംവിധായകൻ വാസുദേവ് സനൽ