മടിച്ചു മടിച്ച് ഞാന്‍ പറഞ്ഞു ഫഹദ് ഫാസില്‍ എന്ന്, സൗബിന്‍ ഇക്കയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ കണ്‍ഫ്യൂഷനായി: ഇരുള്‍ സംവിധായകന്‍

ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിച്ച “ഇരുള്‍” ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ചിത്രം റിലീസ് ചെയ്തത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി നസീഫ് യുസഫ് ഇസുദ്ദിന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫഹദ്, സൗബിന്‍, ദര്‍ശന എന്നിവരെ കാസ്റ്റ് ചെയ്തതിനെ കുറിച്ചാണ് നസീഫ് ഇപ്പോള്‍ തുറന്നു പറയുന്നത്.

ആദ്യമായി ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിനോടാണ് സിനിമയുടെ കഥ പറയുന്നത്. അദ്ദേഹമാണ് സിനിമയുടെ നിര്‍മ്മാതാവും ഛായാഗ്രാഹകനും. ജോമോന്‍ ചേട്ടന്‍ ചോദിച്ചു നീ ആരെയാണ് കഥാപാത്രങ്ങളായി കാണുന്നത് എന്ന്. ഫഹദ് ഫാസില്‍ എന്ന് മടിച്ചു മടിച്ചാണ് പറഞ്ഞത്. അദ്ദേഹത്തെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ലയിരുന്നു എന്നാണ് നസീഫ് മനോരമ ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

രണ്ടു ദിവസം കഴിഞ്ഞു ജോമോന്‍ ചേട്ടന്‍ ഫഹദിന്റെ ഓഫിസില്‍ വന്നു കഥ പറയാന്‍ പറഞ്ഞു. പോയി കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടമായി അഭിനയിക്കാമെന്നു സമ്മതിച്ചു. രണ്ടു ദിവസം കഴിഞ്ഞു സൗബിന്‍ ചേട്ടനോട് കഥ പറഞ്ഞു അദ്ദേഹവും എക്‌സൈറ്റഡ് ആയി. ലോക്ഡൗണ്‍ ആയി ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്നതു കൊണ്ട് “അഭിനയിക്കാന്‍ കൊതിയാകുന്നു” എന്നാണു സൗബിന്‍ ഇക്ക പറഞ്ഞത്.

പിന്നെ നായിക ആരായിരിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍ ആയി. സൗബിനും ഫഹദിനും ഒപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു നടി തന്നെ വേണമായിരുന്നു. അങ്ങനെ ഒരാളെ കണ്ടെത്തുമോ എന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സൗബിന്‍ ഇക്ക ആണ് ദര്‍ശനയെ റെക്കമെന്റ് ചെയ്തത്. ആ കഥാപാത്രവുമായി ദര്‍ശന വളരെ നന്നായി കണക്റ്റ് ചെയ്തു എന്നും നസീഫ് പറഞ്ഞു.

Latest Stories

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം