നല്ല വൃത്തിയുള്ള ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പോകാന്‍ ഇപ്പോഴും മടിയാണ്..: ഇന്ദ്രന്‍സ്

എന്നും ബോഡി ഷെയ്മിംഗ് ചെയ്യപ്പെട്ടിട്ടുള്ള താരമാണ് ഇന്ദ്രന്‍സ്. നാടകങ്ങളിലും സിനിമയിലും ശരീരത്തിന്റെ പേരില്‍ നേരിട്ട അവഹേളനങ്ങളെ കുറിച്ചാണ് ഇന്ദ്രന്‍സ് ഇപ്പോള്‍ തുറന്നു പറയുന്നത്. താന്‍ അഭിനയിച്ച നാടകങ്ങള്‍ ഒക്കെ പൊളിയാന്‍ കാരണം താനായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.

നാടക മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പോകുമ്പോള്‍ ഒരുപാട് സമ്മാനങ്ങള്‍ നേടിയ നാടകങ്ങള്‍ പൊളിയുമ്പോള്‍ എനിക്ക് വിഷമം വന്നിട്ടുണ്ട്. അത് ഞാന്‍ കാരണമാണെന്ന് തോന്നിയുട്ടുണ്ട്. ദൂരെ നില്‍ക്കുന്നവര്‍ക്ക് സ്റ്റേജില്‍ തന്റെ പൊടി പോലും കാണാന്‍ കഴിയില്ലായിരുന്നു.

ഒരു നാടകത്തില്‍ താന്‍ പൊലീസുകാരനായിട്ട് ആയിരുന്നു അഭിനയിച്ചത്. ആ നാടകം കഴിഞ്ഞപ്പോള്‍ അതില്‍ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നായിരുന്നു ജഡ്ജ്മെന്റ്. അത് തന്നെ ഉദ്ദേശിച്ചാണെന്ന് അപ്പോള്‍ തന്നെ ബോധ്യമായി.

അപ്പോള്‍ മുതലാണ് താന്‍ ജിമ്മില്‍ പോയി തുടങ്ങിയത്. നാടകങ്ങളിലും സിനിമയിലുമെല്ലാം അഭിനയിക്കുന്നവരുടെ ശരീര സാന്നിധ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അന്ന് മനസിലായി. പണ്ട് മാത്രമല്ല ഇപ്പോഴും തനിക്ക് അപകര്‍ഷതാ ബോധം ഉണ്ട്.

അതറിയാതെ ഇടയ്ക്ക് വരുന്നതാണ്. നല്ല വൃത്തിയുള്ള ആളുകളെല്ലാം പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും മടിയാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രസ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ