മമ്മൂട്ടിയെ എനിക്ക് പേടി; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ഇന്ദ്രന്‍സ് അഭിനയിച്ചിട്ടുണ്ട്. പലരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുമുണ്ട് . ഇപ്പോഴിതാ, മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. മമ്മൂട്ടിയെ തനിക്ക് ഭയങ്കര പേടി ആയിരുന്നു എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

മമ്മൂക്കയെ എനിക്ക് പേടിയാണ്. മമ്മൂക്കയുടെ ഡ്രസിന്റെ കാര്യത്തിലൊക്കെ ഭയങ്കരായ ശ്രദ്ധയാണ്. ദൂരെ മാറി നിന്ന് നമ്മളെ നോക്കുകയൊക്കെ ചെയ്യും. കണ്ണൊക്കെ എല്ലായിടത്തേക്കും പോകും. ഭയങ്കര ഡിസ്‌സിപ്ലിന്റെ ആളാണ്. അങ്ങനെ ഒക്കെ ആയിരുന്നു. എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു.

അദ്ദേഹത്തെ പേടിച്ചിട്ട് ഞാന്‍ റെഡി മെയ്ഡ് ഷര്‍ട്ടാണെന്ന് പറഞ്ഞ് തയ്ച്ച വസ്ത്രം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അത് ഞാന്‍ പേടിച്ചിട്ടാണ്. ഇവനെ കണ്ടാല്‍ തന്നെ ഇവന് തയ്യല്‍ അറിയോ എന്ന് നോക്കി പോകും. പിന്നീട് ഞാന്‍ ആ കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്.

വാമനനാണ് ഇന്ദ്രന്‍സിന്റേതായി റിലീസ് ചെയ്ത പുതിയ ചിത്രം. ഒരു മലയോര ഗ്രാമത്തിന്റെ ദൂരൂഹതകളിലേക്ക് എത്തിപ്പെടുന്ന വാമനനും കുടുംബവും നേരിടുന്ന പരീക്ഷണങ്ങളാണ് നവാഗതനായ ബിനില്‍ സംവിധാനം ചെയ്ത വാമനന്‍ സിനിമയുടെ ഇതിവൃത്തം. വാമനനായി ഇന്ദ്രന്‍സിന്റെ പകര്‍ന്നാട്ടം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

സീമ.ജി. നായര്‍ ആണ് ഇന്ദ്രന്‍സിന്റെ ഭാര്യയായി ചിത്രത്തിലെത്തുന്നത്. മികച്ച പ്രകടനമാണ് അവര്‍ കാഴ്ച്ചവെച്ചത്. ആന്റണി എന്ന പ്രധാന വേഷത്തിലെത്തിയ നിര്‍മാതാവ് അരുണ്‍ ബാബുവും പ്രകടനം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

അരുണ്‍ ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മിഥുന്‍ ജോര്‍ജ് ആണ്. എഡിറ്റര്‍- സൂരജ് അയ്യപ്പന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി,

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ