'സിനിമ കാണാതെ ഇനി മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ വെച്ചത്, റിപ്പര്‍ രവിയെ കണ്ട് ഞാന്‍ ഞെട്ടി'

അഞ്ചാം പാതിരായില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മികച്ച പ്രകടനമാണ് നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഒരു സീരിയല്‍ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് ഇന്ദ്രന്‍സ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. സിനിമ വന്‍വിജയമായപ്പോഴും കുറച്ചു വൈകിയാണ് താന്‍ ചിത്രം കണ്ടതെന്നും റിപ്പര്‍ രവിയെ കണ്ട് താന്‍ ഞെട്ടിയെന്നും ഇന്ദ്രന്‍സ് പറയുന്നു.

“സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. സംവിധായകന്‍ മിഥുന്‍ വിളിച്ച്, സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. ഇനി സിനിമ കാണാതെ തന്നെ വിളിക്കണ്ട, മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ വെച്ചത്. അങ്ങനെ കുടുംബത്തോടൊപ്പം പോയി ചിത്രം കണ്ടു. ഭാര്യക്കും മക്കള്‍ക്കും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞ് ഏകദേശധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. സത്യത്തില്‍ റിപ്പര്‍ രവിയെ കണ്ട് ഞാനാണ് ഞെട്ടിയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

“എന്റെ കഥാപാത്രം ഇത്രത്തോളം ഗംഭീരമാണെന്ന് അറിയില്ലായിരുന്നു. സിനിമയുടെ സബ്ജകറ്റ് വളരുന്നതിന് അനുസരിച്ച് ആര്‍ടിസ്റ്റിന് ആ കഥാപാത്രത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയില്ലല്ലോ! പടം കണ്ടപ്പോള്‍ ഈ ക്യാരക്ടറിന് സബ്ജകറ്റുമായുള്ള ബന്ധം എന്നെയും ഞെട്ടിപ്പിച്ചു. അതു ഞാന്‍ മിഥുനോട് പറയുകയും ചെയ്തു.” ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ