എന്റെ അനുജൻ എന്ന നിലയിൽ പൃഥ്വിയെ ഓർത്ത് അഭിമാനം; ആടുജീവിതത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ആടുജീവിതത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. തന്റെ അനുജൻ എന്ന നിലയിൽ പൃഥ്വിയെ ഓർത്ത അഭിമാനമുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങൾ വന്നു ചേരില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു.

“എന്റെ അനുജൻ എന്ന നിലയിൽ പൃഥ്വിയെ ഓർത്ത് അഭിമാനമുണ്ട്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ കൂടുതൽ കഴിവ് തെളിയിക്കണം എന്ന വെമ്പൽ അവന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു.ഈ സിനിമയിലെ പ്രകടനം അതിനു തെളിവാണ്. കാരണം അത്രയും കഷ്ടപ്പെട്ട്, കഠിനാധ്വാനം ചെയ്ത്, ക്ഷമയോടെ ആണ് പൃഥ്വി ഈ കഥാപാത്രം ചെയ്തിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ എപ്പോഴുമൊന്നും ഇത്തരം കഥാപാത്രങ്ങൾ വന്നു ചേരില്ല.

ഒരു നടന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന സിനിമയാണിത്. ആ സിനിമയിൽ പൃഥ്വി അവനു കഴിയാവുന്നതിന്റെ പരമാവധി നന്നായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലം സിനിമയിൽ കാണാനുണ്ട്.

സിനിമയിലെ എല്ലാ സീനുകളിലും പൃഥ്വി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ബ്ലെസി സാറിനും എന്റെ അഭിനന്ദനങ്ങൾ. നമുക്കും നമ്മുടേതായ ഒരു കാസ്റ്റ് എവെയോ റെവനന്റോ ഉണ്ടെന്നു പറയാൻ പറ്റും. നല്ലൊരു സിനിമ നമ്മൾ ചെയ്തിട്ടുണ്ട്. ബാക്കി പുരസ്‌കാരങ്ങൾ കിട്ടുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ കയ്യിൽ അല്ലല്ലോ.” എന്നാണ് സിനിമ കണ്ടിറങ്ങി മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ദ്രജിത്ത് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

ആരോഗ്യമന്ത്രിക്ക് ആയുധം കൊണ്ട് പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ജാമ്യം കിട്ടി വധശ്രമക്കേസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി

ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍; 'ആചാരങ്ങള്‍ സംരക്ഷിക്കപ്പേടേണ്ടതാണ്, സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്'

നടനാകാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയ 16-കാരൻ ! 'നവീൻ കുമാർ ഗൗഡ' അഥവാ യഷിന്റെ താരപദവിയിലേക്കുള്ള യാത്ര..

തകര്‍ന്നടിയുന്ന രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് തകര്‍ച്ച; 95ലേക്ക് ഇടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്

വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യത്തിന്റെ നോട്ടീസ്; ചരിത്രത്തിലാദ്യം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ യൂടേണ്‍; ആചാര സംരക്ഷണത്തെ അനുകൂലിക്കും, നാളെ സുപ്രീം കോടതിയില്‍ നിലപാടറിയിക്കും

ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കും; തൊഴിലുടമകളുടെ നിലപാട് അറിയാതെ നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സെഞ്ചുറി നേടാൻ സഞ്ജുവിനോട് ഞാൻ പറഞ്ഞു, പക്ഷെ അവന്റെ സന്തോഷം ടീമിനായി റൺസ് നേടുക എന്നതായിരുന്നു: സിതാൻഷു കോട്ടക്

ഇറാഖില്‍ യുഎസ് സൈനിക വിമാനം തകര്‍ന്നുവീണു; മൊജ്തബ ഖമനേയി ഏതെങ്കിലും രൂപത്തില്‍ ബാക്കിയുണ്ടാവുമെന്ന് ട്രംപ്; ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു