'ലിപ് ലോക്ക് രംഗങ്ങളോട് നോ പറയാറാണ് പതിവ്, ഹൃത്വിക്കാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും'; തമന്ന

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് തമന്ന. ഗ്ലാമറസ് വേഷങ്ങളില്‍ എത്താറുള്ള താരം എന്നാല്‍ ലിപ് ലോക്ക് രംഗങ്ങളില്‍ നിന്നും അതിരുകടന്ന ഗ്ലാമര്‍ രംഗങ്ങളില്‍ നിന്നും മറ്റും അകലം പാലിച്ചിരുന്നു. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ താനില്ലെന്നും ബിക്കിനി ഒഴിവാക്കണമെന്നും തുടക്കത്തിലേ തന്നെ തമന്ന സംവിധായകരെ അറിയിക്കാറുണ്ട്. ഒരു വിട്ടുവീഴ്ചയും അതില്‍ സ്വീകരിക്കാറുമില്ല. എന്നാല്‍ നായകന്‍ ഹൃത്വിക് റോഷനാണെങ്കില്‍ ഇതൊന്നും വിഷയമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തമന്ന. ഒരു തമിഴ് ചാനലിന്റെ പരിപാടിയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

“സ്‌ക്രീനില്‍ സാധാരണ താന്‍ ചുംബിക്കാറില്ല. തന്റെ കരാറിന്റെ ഒരു ഭാഗമാണെങ്കില്‍ക്കൂടിയും അത്തരം രംഗങ്ങളോട് നോ പറയാറാണ് പതിവ്. എന്നാല്‍ ഹൃത്വിക് റോഷനാണ് നായകനെങ്കില്‍ ഞാനതില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണ്. എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാം.” തമന്ന പറഞ്ഞു. ബോളിവുഡിലെ സൂപ്പര്‍ താരമായ ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയാണ് താനെന്ന് തമന്ന നേരത്തെ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്.

ഹൃത്വിക്കിന്റെ ആത്മാര്‍ത്ഥതയും സിനിമയോടുള്ള അര്‍പ്പണ ബോധവുമൊക്കെ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് തമന്ന തുറന്നു പറഞ്ഞിട്ടുണ്ട്. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന തമന്ന നൃത്തത്തിലും മാതൃകയാക്കുന്നത് ഹൃത്വിക് റോഷനെയാണ്. ഏറെ പ്രിയപ്പെട്ട താരത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും തമന്ന നേരത്തെ പറഞ്ഞിട്ടുണ്ട്. തെലുങ്ക് സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് തമന്നയിപ്പോള്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ