എന്റേത് മഹാനടന്മാരെ കണ്ടു പഠിക്കാനുള്ള എളിയ ഉദ്യമം; മനഃപൂര്‍വം കുത്തിനോവിക്കുന്നവരെ തിരിച്ചറിയാനാകും: ഒടുവില്‍ ട്രോളുകള്‍ക്ക് മറുപടിയുമായി കൈലാഷ്

മിഷന്‍ സിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ടുയര്‍ന്ന പരിഹാസ ട്രോളുകള്‍ക്ക് ഒടുവില്‍ മറുപടിയുമായി നടന്‍ കൈലാഷ്. സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്നും മഹാനടന്മാരെ കണ്ടുപഠിക്കാനാണ് ശ്രമിക്കുന്നതെന്നും കൈലാഷ് പറഞ്ഞു.

അതേസമയം മനഃപൂര്‍വമുള്ള കുത്തിനോവിക്കലുകള്‍ തനിക്ക് തിരിച്ചറിയാനാകുമെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു. മിഷന്‍ സിയ്ക്ക് ശേഷമുള്ള ചിത്രത്തിനു വേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി വയനാട്ടിലേക്ക് പോയിരിക്കുകയായിരുന്നെന്നും ഏറെ കഴിഞ്ഞാണ് ട്രോളുകളെ കുറിച്ച് അറിഞ്ഞതെന്നും കൈലാഷ് പറയുന്നു. സ്‌നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രമേയുള്ളുവെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞത്. കൈലാഷിനെതിരെ ഉയര്‍ന്ന അധിക്ഷേപ ട്രോളുകളില്‍ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.മിഷന്‍ സിയുടെ സംവിധായകന്‍ വിനോദ് ഗുരുവായൂരിനും നടന്‍ അപ്പാനി ശരത്തിനും പിന്നാലെ സംവിധായകന്‍ അരുണ്‍ ഗോപിയും വി.എ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും നടന് പിന്തുണയുമായെത്തിയിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ