'ഒരു നടിയാണ് വിഷയമെങ്കിൽ, ഇത്രയും ലഘുവായി തമാശരൂപേണ കാണില്ലായിരുന്നു'; വിജയ് തൃഷ വിഷയത്തിൽ നടി ഗായത്രി ശങ്കർ

ചുരുങ്ങിയ സമയത്തിനുള്ളിൽ കന്നിപ്പോരാട്ടത്തിൽ ഉജ്വല വിജയം നേടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ്. താരത്തിന്റെയും ഭാര്യയുടെയും വിവാഹ മോചന വാർത്ത ശ്രദ്ധേയമായിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വേർപിരിയലിന് കാരണമെന്ന് വിജയ‌യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ നോട്ടിസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതിനിടെയായിരുന്നു തിരഞ്ഞെടുപ്പിൽ വൻവിജയം വിജയ് നേടിയത്.

മേയ് 4നാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. വിജയ് നേതൃത്വം നൽകുന്ന ടിവികെ നൂറിലധികം സീറ്റുകൾ നേടി തിളക്കമേറിയ വിജയം നേടിയ അതേ ദിവസം തന്നെയായിരുന്നു നടി തൃഷയുടെ ജന്മദിനം. പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി വിജയ്‌യുടെ തിരഞ്ഞെടുപ്പു വിജയം എന്ന രീതിയിലാണ് ആരാധകരും മാധ്യമങ്ങളും ആ വിജയത്തെ ആഘോഷിച്ചത്. രാധിക ശരത്കുമാർ, ചാർമി, കസ്‌തൂരി ശങ്കർ തുടങ്ങിയ സെലിബ്രിറ്റികളടക്കം തൃഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ വേറിട്ട നിലപാട് പരസ്യമാക്കി ഗായത്രി ശങ്കർ രംഗത്തെത്തിയിരിക്കുകയാണ്.

വിജയെ പിന്താങ്ങുക മാത്രമല്ല ആരോപണം നേരിടുന്ന നടിയെ ആഘോഷിക്കുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തുകൊണ്ട് നടി ഗായത്രി ശങ്കർ രംഗത്തെത്തിയത്. ഒരു നടന്റെ വിവാഹേതര ബന്ധം ആഘോഷിക്കുന്ന ഈ കൂട്ടം ഇക്കാര്യം ഒരു നടിയുടെ ഭാഗത്തു നിന്നായിരുന്നു ഉണ്ടായിരുന്നതെങ്കിൽ സമാനപ്രതികരണം നടത്തുമോ എന്നാണ് ഗായത്രി ഉയർത്തുന്ന വാദം.

ഗായത്രി ശങ്കറിൻ്റെ വാക്കുകൾ

പങ്കാളിയുമായി വേർപിരിയലിൻ്റെ വക്കിൽ നിൽക്കുമ്പോൾ ഒരു സഹനടനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട ഒരു നടിയാണ് വിഷയമെങ്കിൽ, അത്തരം കാര്യങ്ങൾ ഇത്രയും ലഘുവായി തമാശരൂപേണയോ കാണില്ലായിരുന്നു. ഈ സമൂഹം മുഴുവൻ പൊട്ടിത്തെറിച്ച് അവരെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു.
വിജയിക്കുന്ന കാര്യം മറന്നേക്കൂ, ഈ അക്രമ കുട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്‌ഥയായിരിക്കും ഉണ്ടാകുക.

Latest Stories

'അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി'; അധികാരമേൽക്കും മുൻപേ ജനപ്രിയ നടപടികളുമായി വിജയ്, നടപടി ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച്

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, ഇനിയും പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

'പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടുന്നത് ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലെ'; വി ഡി സതീശനെ പിന്തുണച്ച് ഭദ്രൻ

റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റുന്നവർക്ക് ഇനി എട്ടിന്റെ പണി

മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡിന് തീരുമാനിക്കാം; എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി നിയമസഭ കക്ഷി യോഗം

ഇന്ന് ആടിൻ്റെ തല! നാളെ എൻ്റെ തലയോ? തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം; ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

'പാട്രിയറ്റ്' ഓൺലൈനിൽ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിപദത്തിനായി പോര് മുറുകുന്നു; മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കെ സി വേണുഗോപാൽ, എംഎല്‍എമാരുടെ എണ്ണം മാത്രമാകരുത് പരിഗണനയെന്ന് വി ഡി സതീശൻ

വിജയ് സർക്കാർ രൂപീകരിക്കട്ടെ; ആറ് മാസത്തേക്ക് ഡിഎംകെ ഇടപെടില്ലെന്ന് എം. കെ. സ്റ്റാലിൻ

നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് ഉചിതമായ മറുപടി നൽകി, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച പ്രതികരണം; ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈന്യത്തിൻ്റെ ധീരതയെ അഭിവാദ്യം ചെയ്ത് മോദി