ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

കേരളം ഇപ്പോഴും സൂര്യൻ ഉദിക്കാത്ത നാടാണെന്നും ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കേരളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്. കഴിഞ്ഞ ദിവസമാണ് സീമ വിനീത് ബിജെപിയിൽ ചേർന്നത്. ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് പറയുകയാണ് സീമ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

‘ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല എന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ട് കാര്യമുണ്ടോ? പുതിയ ആളുകൾ വരുമ്പോൾ ചരിത്രം വഴിമാറും എന്നു പറയില്ലേ? അതുപോലെ ബിജെപി വന്നാൽ കേരളത്തിന്റെ ചരിത്രം തന്നെ മാറും. നമ്മൾ‌ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം എത്തും’ എന്ന് സീമ പറഞ്ഞു. പട്ടിണിയില്ലാത്ത സംസ്ഥാനം കേരളം ആണെന്നു പറഞ്ഞപ്പോൾ നൂറിലധികം പൊതിച്ചോർ താൻ ഒരു ദിവസം വിതരണം ചെയ്യുന്നുണ്ടെന്നും കേരളത്തിൽ പട്ടിണി ഇല്ലാത്തതുകൊണ്ടാണോ അത് കൊടുക്കുന്നത് എന്നും സീമ ചോദിച്ചു. വിശപ്പുള്ളവർ കേരളത്തിലുണ്ട്. ഇല്ലെങ്കിൽ അതു കൊടുക്കേണ്ട കാര്യമുണ്ടോ എന്നും സീമ വിനീത് ചോദിച്ചു.

‘എല്ലാ പാർട്ടികളും നല്ല ഭരണം നടത്തുന്നുണ്ടായിരിക്കാം. ബിജെപിയും നല്ല ഭരണം നടത്തുന്നുണ്ട്. പക്ഷേ, ഇപ്പോഴും സൂര്യൻ ഉദിക്കാത്ത നാടാണ് കേരളം എന്നേ ഞാൻ പറയൂ. കേരളം എന്ന ഇട്ടാവട്ടത്തിലെ കുറച്ചു പേർ വോട്ട് ചെയ്തില്ലെങ്കിലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ബിജെപിയാണ്. അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്. അത്രയും ക്രെഡിബിലിറ്റിയും കോൺഫിഡൻസും ഉണ്ട്. അത്രയും ആളുകൾ വോട്ട് ചെയ്യുന്നുമുണ്ട്” എന്ന് സീമ വിനീത് കൂട്ടിച്ചേർത്തു.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി