അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ ഒരിക്കലും ​ഗൂ​ഗിളിൽ തപ്പിയാൽ കിട്ടില്ല, ബോറായ ക്യാപ്ഷനിട്ട് ആളുകളുടെ ചിന്താ​ഗതിയെ മാറ്റുകയാണ്: ജയസൂര്യ

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ജയസൂര്യ. ഇപ്പോഴിതാ അഭിമുഖങ്ങളിൽ സംസാരിക്കുന്ന രീതിയിൽ സ്വയം വരുത്തിയ മാറ്റത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഈശോയുടെ പ്രേമോഷൻ്‍റെ ഭാ​ഗമായി ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഒരു അഭിമുഖം കാണുമ്പോൾ എന്തെങ്കിലുമാെക്കെ ആശയങ്ങൾ കിട്ടണം. അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന ആശയങ്ങൾ ഒരിക്കലും ​ഗൂ​ഗിളിൽ തപ്പിയാൽ കിട്ടില്ല. താനും ഒരുപാട് അഭിമുഖങ്ങൾ കാണും. അതിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ പറ്റുമോയെന്നാണ് താൻ നോക്കുന്നതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. നമ്മൾ ഒരുപാട് കാര്യങ്ങൾ സിനിമ വഴിയും യാത്രകളിലൂടെയും സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും പഠിച്ച് കൊണ്ടിരിക്കും. പണ്ട് നമ്മൾ കണ്ടന്റ് ഓറിയന്റ്ഡ് ആയി എന്തെങ്കിലും സംസാരിച്ച് തുടങ്ങുന്ന സമയത്ത് പല അഭിമുഖങ്ങളിലും കട്ട്, പറയും.

എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ സീരിയസ് ആയി പോവുന്നു തമാശ മതി എന്ന് അവർ പറയും. റേഡിയോയിലാണെങ്കിലും  ടിവിയിൽ ആണെങ്കിലും  ഇങ്ങനെ പറഞ്ഞ്  നമ്മളുടെ ഒരു സൈഡ് മാത്രമേ ആളുകൾ കാണുന്നുള്ളൂ. നമുക്കും ആ​ഗ്രഹം ഉണ്ട് എന്തെങ്കിലും ആശയങ്ങളെക്കുറിച്ച് സംസാരിക്കണം എന്നൊക്കയുണ്ടെങ്കിലും. ഇങ്ങനെ കുറേ തടസ്സങ്ങൾ ഉണ്ടായത് മൂലം ഒരുപാട് അഭിമുഖങ്ങളിൽ നമുക്കത് പറയാൻ പറ്റാതായി.

ഇപ്പോൾ അവർ പറയുമ്പോൾ തനിക്കിങ്ങനെ സംസാരിക്കാനേ പറ്റൂ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ തെണ്ടുൽക്കറുടെയും അമിതാഭ് ബച്ചന്റെയും അഭിമുഖങ്ങൾ നമ്മൾ കാണുന്നതിന് കാരണം അതിൽ നിന്ന് നമുക്ക് പഠിക്കാനുള്ള എന്തെങ്കിലും കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

ഏറ്റവും കൂടുതൽ ജനങ്ങളെ സ്വാധീനിക്കുന്ന സ്പേസ് ആണ് മാധ്യമങ്ങൾ. ആ സ്പേസിലേക്ക് വളരെ ബോറായ ക്യാപ്ഷനിട്ട് ആളുകളുടെ ചിന്താ​ഗതിയെ മാറിപ്പോവുകയാണ്. കാരണം എവിടെ നോക്കിയാലും നെ​ഗറ്റീവ് ആയ കാര്യങ്ങളെ ഉള്ളൂ. ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോൾ എന്തൊരു ബാലിശമാണെന്ന് തോന്നിയിട്ടുണ്ടെന്നും ജയസൂര്യ പറഞ്ഞു.

Latest Stories

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു