വിവാഹം നടക്കാതെ പോയത് അതുകൊണ്ട്, അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞില്ല: ഇടവേള ബാബു

അവിവാഹിതനായി കഴിയുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഇടവേള ബാബു. വ്യക്തിപരമായ ചില കാരണങ്ങള്‍ മൂലമാണ് വിവാഹം നടക്കാതെ പോയതെന്നും വിവാഹിതനായി കാണണമെന്ന അമ്മയുടെ ആഗ്രഹം തനിക്ക് സഫലമാക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘മരിക്കുന്നത് വരെയും അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി കഴിയുകയാണല്ല എന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് അത് സംഭവിക്കാതെ പോയതെന്നാണ്’, ഇടവേള ബാബു പറയുന്നത്.

വിവാഹമെന്ന ആഗ്രഹം മാത്രം നടന്നില്ലെങ്കിലും അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നല്ലൊരു മകനായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് നടന്‍ പറഞ്ഞു മരണത്തോട് അടുത്ത് എത്താറായതോടെ ഞാന്‍ എപ്പോഴും അമ്മയുടെ അടുത്ത് വേണമെന്ന് ആഗ്രഹിച്ചു. ലോക്ഡൗണ്‍ വന്നപ്പോഴാണ് കൂടെ നിന്ന് കൊണ്ട് അമ്മയുടെ അത്തരമൊരു ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞത്.

മരിക്കുന്നതിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാള്‍. ഞങ്ങള്‍ മക്കളും കൊച്ചു മക്കളുമൊക്കെ ചേര്‍ന്ന് ഗംഭീരമായി അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചു. കേക്ക് ഒക്കെ മുറിച്ച് ആഘോഷത്തിന് ശേഷം എല്ലാവരും ഉറങ്ങാന്‍ പോയി കിടന്നു.

പുലര്‍ച്ചെ ഒരു മണിയോടെ ടോയിലെറ്റില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് അമ്മ കട്ടിലിനരികിലായി കുഴഞ്ഞ് വീഴുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു. ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ