ഒടിയനില്‍ നിന്ന് അവസാനം എന്നെ മാറ്റി, പകരം ഷമ്മി തിലകനെ വെച്ചു: മനോജ് കുമാര്‍

ഒടിയനില്‍ നിന്ന് തന്നെ അവസാന നിമിഷം മാറ്റിനിര്‍ത്തിയ അനുഭവം വെളിപ്പെടുത്തി സീരിയല്‍ താരവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനോജ് കുമാര്‍. ഒരുപാട് പ്രതീക്ഷയോടെ ചെയ്ത സിനിമയാണ് ഒടിയനെന്നും എന്നാല്‍ അവസാന നിമിഷം ഒരു കാരണവുമില്ലാതെ തന്നെ ഡബ്ബിംഗില്‍ നിന്നും മാറ്റിയെന്നും മനോജ് കുമാര്‍ പറയുന്നു.

‘ഒരുപാട് പ്രതീക്ഷയോടെ ഞാന്‍ ചെയ്ത സിനിമയാണ് ഒടിയന്‍. 95 ശതമാനം ജോലികളും പൂര്‍ത്തിയാകുകയും ചെയ്തു. ക്ലൈമാക്‌സ് എടുക്കാറായ സമയത്താണ് എന്നെ മാറ്റി ഷമ്മി തിലകനെ വച്ചത്. അന്ന് മനസ് ഒരുപാട് വേദനിച്ചു.’

‘പ്രകാശ് രാജിനാണ് ഞാന്‍ ഡബ് ചെയ്തത്. ആ വര്‍ഷം മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് ഷമ്മി തിലകന് ലഭിക്കുകയും ചെയ്തു. എന്നെ എന്തുകൊണ്ടാണ് മാറ്റിയതെന്ന് അറിയില്ല. ‘മേജര്‍’ സിനിമ ചെയ്യുന്നത് വരെ ഒടിയന്‍ ഒരു വേദനയായി മനസില്‍ അവശേഷിച്ചു’ മനോരമയുമായുള്ള അഭിമുഖത്തില്‍ മനോജ് കുമാര്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ ഒരുക്കിയ ചിത്രമായിരുന്നു ഒടിയന്‍. ഹരികൃഷ്ണന്റേതായിരുന്നു ഒടിയന്റെ തിരക്കഥ. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.

പ്രകാശ് രാജ്, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു