ഒറ്റയ്ക്ക് കിടക്കാന്‍ ഭയം തോന്നി.. സഹകരിച്ചില്ലെങ്കിൽ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ഇഷ ഗുപ്ത

ബോളിവുഡ് സിനിമ വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരമാണ് ഇഷ ഗുപ്ത. ജന്നത്ത് 2, ബേബി, കൊമാൻഡോ 2, വിനയ വിധേയ രാമ, ബാദ്ഷാഹൊ എന്നീ സിനിമകളിലൂടെയും റിജെക്റ്റ് എക്സ്, ആശ്രം എന്നീ വെബ് സീരീസുകളിലൂടെയും ബോളിവുഡ് പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് ഇഷ ഗുപ്തയുടേത്.

ഇപ്പോഴിതാ സിനിമയിൽ താൻ നേരിട്ട കാസ്റ്റിംഗ് കൗച്ച്അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം. താൻ അഭിനയിച്ച ഒരു സിനിമയുടെ സംവിധായകൻ തന്നെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നും, വഴങ്ങാതിരുന്നപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇഷ വെളിപ്പെടുത്തി.

“അപ്പോൾ ആ സിനിമയുടെ പകുതി ഷൂട്ടിങ്ങ് കഴിഞ്ഞിരിക്കുകയായിരുന്നു. സഹകരിച്ചില്ലെങ്കിൽ സിനിമയിൽ നിന്ന് പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തി. അതിന് ശേഷം സിനിമയിൽ തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അവർ പറയുന്നത് ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് തന്നെ സിനിമയിൽ എടുക്കുന്നത് എന്നുവരെ ചിലർ ചോദിച്ചു. രണ്ട് തവണ ഇത്തരം അനുഭവമുണ്ടായി.

മറ്റൊരു സിനിമയുടെ ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ രണ്ട് പേരാണ് കാസ്റ്റിംഗ് കൗച്ച് നടത്താൻ ശ്രമിച്ചത്. അപ്പോഴേക്ക് എനിക്കത് മനസിലായിരുന്നു. അന്ന് ഒറ്റയ്ക്ക് കിടക്കാൻ ഭയം തോന്നിയതിനാൽ രാത്രി മേക്ക്പ്പ് ആർട്ടിസ്റ്റിനൊപ്പമാണ് ഉറങ്ങിയത്.” സ്പോട്ട് ബോയ് എന്ന ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

താരകുടുംബങ്ങളിൽ നിന്നും വരുന്ന ആർക്കും ഇത്തരം അനുഭവം ഉണ്ടാവില്ലെന്നും സിനിമ മേഖലയിൽ യാതൊരു വിധ പ്രിവിലേജുകളും ഇല്ലാത്തവരെയാണ് ഇത്തരക്കാർ വേട്ടയാടുന്നതെന്നും ഇഷ ഗുപ്ത വെളിപ്പെടുത്തി.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ