ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു, അന്നൊക്കെ ഞാനൊരു ചെയ്ൻ സ്മോക്കറായിരുന്നു; വിശാൽ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച  ആക്ഷൻ  സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

ഇപ്പോഴിതാ കോളേജ് പഠനകാലത്തും സിനിമയിലെത്തിയ ആദ്യ കാലത്തും താനൊരു ചെയിൻ സ്മോക്കർ ആയിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ.

“ദിവസം 25 സിഗരറ്റ് വരെ വലിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം ഈ ശീലം ഉപേക്ഷിക്കണമെന്ന് തീരുമാനമെടുത്തു. അവസാന സിഗരറ്റും ഊതികെടുത്തിയ ശേഷം, പ്രിയ സുഹൃത്തേ ഇനി എനിക്കും നിനക്കും ബന്ധമില്ല എന്ന് പറഞ്ഞ് ആ ശീലം നിർത്തുകയായിരുന്നു.” വിശാൽ പറഞ്ഞു.

ഒരു വ്യക്തിയുടെ നിശ്ചയദാർഢ്യമാണ് അവന്റെ ദുശീലങ്ങളെക്കാൾ പ്രധാനമെന്നും ക്രമേണ ജീവിതത്തിൽ ഇത്തരം ദുശീലങ്ങൾ കുറയ്ക്കേണ്ടത് ആവശ്യമാണെന്നും താരം പറഞ്ഞു.

മാർക്ക് ആന്റണിയാണ് വിശാലിന്റെ ഏറ്റവും പുതിയ ചിത്രം. എസ്. ജെ സൂര്യയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളും കളക്ഷനുമായി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു